Chapter Title : ടോക്സിക് [സാത്യകി]
നമ്മളെ കുടുക്കാൻ ആയിരിക്കണം.. ഞാൻ ഓർത്തു..
ചോദ്യം ചെയ്യൽ പിന്നെയും തുടർന്ന്.. മണിക്കൂറുകൾ കടന്നു പോയ്. എന്നെയും സുനിയെയും ഒരുമിച്ച് ഇരുത്തിയും ഒറ്റയ്ക്ക് ഇരുത്തിയും എല്ലാം ചോദ്യം ചെയ്യാൻ തുടങ്ങി. ഞങ്ങൾ അവിടെ ചെല്ലാൻ ഉണ്ടായ സാഹചര്യം അവർക്ക് കൺവിൻസ് ആയിട്ടുണ്ട്. പക്ഷെ ഇപ്പോളും അവർ വേറെന്തോ ഞങ്ങളിൽ നിന്ന് അറിയാൻ ശ്രമിക്കുന്നുണ്ട്. ചമ്പാരന്റെ മരണത്തെ കുറിച്ചുള്ള സത്യം ഇപ്പോളും അവർ ഞങ്ങളോട് വിട്ടു പറയുന്നുമില്ല..
'സാർ. ഞങ്ങൾ പറയുന്നത് സത്യം ആണെന്ന് ക്ലിയർ ആയില്ല. പിന്നെ ഇനിയും എന്തിനാണ് ഞങ്ങളെ ഇവിടെ പിടിച്ചു ഇരുത്തുന്നത്..?
ഒടുവിൽ ഞാൻ അത് ചോദിച്ചു
'എടാ ഒരു possible crime ന്റെ prime suspects ആയേക്കാവുന്ന ആളുകൾ ആണ് നിങ്ങൾ. രണ്ട് ചോദ്യം ചോദിച്ചു വിടാൻ പറ്റില്ല. നീ ഒന്ന് ക്ഷമിക്ക്..'
ജോർജ് സാർ എന്റെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു. പക്ഷെ ആ പിടുത്തത്തിൽ കുറച്ചൊരു ബലം കൊടുക്കൽ ഇല്ലാതില്ലാതില്ല..
അപ്പോളാണ് ഞങ്ങൾ ഇരിക്കുന്ന ക്യാബിൻ തുറന്നു ഒരു ലേഡീ പോലീസ് സാറിന്റെ അരികിലേക്ക് ഒരു ഫയൽ ആയി വന്നത്. നാല്പത് വയസ്സ് എങ്കിലും ഉണ്ടാകും. വെറുതെ യൂണിഫോമിൽ കൂടി കണ്ണോടിച്ചപ്പോൾ ആണ് ആ പേര് ഞാൻ കണ്ടത്.. - സീതാമഹാലക്ഷ്മി
'സീതാമഹാലക്ഷ്മി...?
ഞാൻ പെട്ടന്ന് അറിയാതെ അത് വായിച്ചു. അത് കേട്ട് അവർ രണ്ട് പേരും എന്നെ നോക്കി
'സോറി.. ഇന്നലെ ഇതേ പേരിൽ ഉള്ള വേറൊരു ലേഡീ പോലീസിനെ കണ്ടിരുന്നു.. ഞാൻ പെട്ടന്ന് അത് ഓർത്തു..'
ഞാൻ പറഞ്ഞു
'ഈ സ്റ്റേഷൻ പരിധിയിൽ ഏതാടോ താൻ അല്ലാതെയൊരു
💬 Comments
View all comments