0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.8K

മഹാലക്ഷ്മി..?

ജോർജ് സാർ അവരോട് ചോദിച്ചു. അവർ ഒന്ന് മന്ദഹസിച്ചു..

'Actually അവർ പെരിയവരുടെ കൂടെ ഉള്ള ഒരാളെ പറ്റി അന്വേഷിച്ചു ആണ് വന്നത്. പക്ഷെ സെറ്റിലേക്ക് വന്നില്ല. പുറത്ത് നിന്ന് അന്വേഷിച്ചിട്ട് പോയി..'

ഞാൻ സാറിനോട് പറഞ്ഞു

'പെരിയവരെ കുറിച്ച് ഒരു പോലീസികാരി വന്നു അന്വേഷിക്കുകയോ..?

ജോർജ് സാർ അത് കുറച്ചു സീരിയസ് ആയിട്ട് തന്നെ എടുത്തു..

'അതേ..'

ഞാൻ പറഞ്ഞു

'ആൾക്ക് എന്ത് age വരും..'

സാർ ചോദിച്ചു

'ഒരു മുപ്പത് മാക്സിമം..'

ഞാൻ പറഞ്ഞു

ഞാൻ പറഞ്ഞത് അവർ സീരിയസ് ആയി എടുത്തു എന്ന് തോന്നി. കുറച്ചു നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിൽ എന്തോ കിട്ടിയത് പോലെ അവർ എല്ലാവരും തിരക്കിലേക്ക് കടന്നു. അത് പറയേണ്ടി ഇരുന്നില്ല എന്ന് എനിക്ക് തോന്നി. അടുത്ത വള്ളി ആകുമോ..?

കുറച്ചു സമയം കൊണ്ട് തന്നെ കുറച്ചു പേരുടെ ചിത്രങ്ങൾ ജോർജ് സാർ എനിക്ക് കാണിച്ചു തന്നു. അവരാരും ഞാൻ കണ്ട സീതാമാഹാലക്ഷ്മി ആയിരുന്നില്ല. ഞാൻ പറയുന്ന age ൽ ആ പേരിൽ ആരും തന്നെ ഫോഴ്‌സിൽ ഇല്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്

'അപ്പോൾ പിന്നെ നീ കണ്ടത് ആരാ..?

ഒടുക്കം അതും എന്റെ കുണ്ടിക്ക് തിരിച്ചു കയറി

'എനിക്ക് അറിയില്ല. യൂണിഫോം ആയിരുന്നു. അപ്പോൾ ഞാൻ കരുതിയത് ഒറിജിനൽ പോലിസ് ആയിരിക്കും എന്നാണ്..'

ഞാൻ പറഞ്ഞു

'ആരും കണ്ടിട്ടില്ലാത്ത കള്ളനെ കാണുക, ആരും കാണാത്ത പോലീസ്‌കാരിയെ കാണുക.. അതും ഇവരെല്ലാം കൃത്യമായി നിന്റെ മാത്രം മുന്നിൽ വന്നു പെടുന്നത് എങ്ങനെ ആണെടാ ..'

വേറൊരു സാറാണ്

💬 Comments

View all comments