Chapter Title : ടോക്സിക് [സാത്യകി]
ആ സംശയം ചോദിച്ചത്
'ഞാൻ മാത്രം അല്ല സാറെ ആ മേഡത്തെ ഇവനും കണ്ടിരുന്നു..'
ആത്മാർത്ഥ സുഹൃത്തിനെ കൂടി ഞാൻ ഇതിലേക്ക് കൂടെ കൂട്ടി. കുറച്ചു നേരം അവനോടും കൂടി ചോദിക്കട്ടെ
'ആഹാ നീയും കണ്ടിട്ടുണ്ടോ..? എന്നാൽ അവൾ എങ്ങനെ ഇരിക്കും എന്നൊന്ന് പറ..'
SI ഹരി സാർ അവനോട് ചോദിച്ചു
'കണ്ടാൽ.. സുന്ദരി ആണ് സാറെ. ചെറുപ്പം ആണ്..'
സുനി പറഞ്ഞു
'കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് exactly പറ..'.
ഹരി സാർ പറഞ്ഞു.
'അതിപ്പോ.. വെളുത്തിട്ടാണ്.. ഒരു മാതിരി പഞ്ചാബികളുടെ ഗോതമ്പ് നിറം.. അഞ്ചരയടി പൊക്കം ഉണ്ട്.. അതിന് ഒത്ത വണ്ണം.. വിരിഞ്ഞ ഇടുപ്പ്...'
സുനി തന്റെ ഓർമ്മയിൽ നിന്ന് ആ പെണ്ണിനെ പുനർ സൃഷ്ടിച്ചു..
'എടാ കഴുവേറി.. നിന്റെ കമ്പി കഥ വർണ്ണനം പറയാൻ അല്ല പറഞ്ഞത്. ആളെ കണ്ടാൽ എങ്ങനെ തിരിച്ചറിയും എന്ന് അടയാളം പറയാനാണ്..'
ജോർജ് സാർ സുനിയെ രണ്ട് തെറി അങ്ങ് പറഞ്ഞു. സ്റ്റേഷനിൽ ഇരുന്നു പറയേണ്ട ഭാഷ ആണോ ഇത്. അല്ലേലും ടെൻഷൻ വന്നാൽ ഇവൻ മര മണ്ടൻ ആണ്..
'മുഖം കണ്ടിട്ട് ഒരു ഹിന്ദിക്കാരികളുടെ പോലെയാണ്. പക്ഷെ സാറിന് അവളെ തിരിച്ചറിയാൻ ആണെങ്കിൽ ഞാൻ പറഞ്ഞത് തന്നെ ആണ് എളുപ്പം..'
സുനി തന്റെ കണ്ടു പിടുത്തത്തിൽ ഉറച്ചു നിന്നു
'എന്ത്..?
സാർ ചോദിച്ചു
'ഇടുപ്പ്.. അത് ഒരു ശില്പം പോലെയാണ്. എല്ലാ പെൺകുട്ടികൾക്കും അത് അങ്ങനെ കിട്ടില്ല. ഏത് ഡ്രസ്സ് ഇട്ടാലും അത് തിരിച്ചറിയാനും പറ്റും. മുഖം വച്ച് തപ്പുന്നതിലും എളുപ്പം തുട വച്ച് തപ്പുന്നത് ആണ്..
💬 Comments
View all comments