Chapter Title : ടോക്സിക് [സാത്യകി]
വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു എന്ന് മാത്രം ഞാൻ പറഞ്ഞു. സനൂപേട്ടന് അധികം സംസാരിക്കാൻ സ്പേസ് കൊടുക്കാതെ പെട്ടന്ന് തന്നെ ഞാൻ കോൾ കട്ട് ചെയ്ത്..
അപ്പോളാണ് ഞാൻ സുനിയെ കുറിച്ച് ഓർത്തത്. അവൻ തിരിച്ചു വരുമ്പോൾ എന്തെങ്കിലും വാ തുറന്നാൽ ഞങ്ങൾ രണ്ടും പെടും..
അപ്പോളേക്കും സുനി ഫുഡ് ആയി താഴെ വന്നിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് ഓടി പാഞ്ഞു ചെന്നു.. മുറിയിൽ വച്ച് അവനോട് ഒന്നും തന്നെ സംസാരിക്കാൻ സാധിക്കില്ല. അവന്റെ അടുത്ത് ഓടി കിതച്ചു എത്തി ഞാൻ അവനെ തടഞ്ഞു നിർത്തി
'നമ്മളെ ഇപ്പോളും സംശയം ഉണ്ട്...'
കിതച്ചു കൊണ്ട് ഞാൻ അവനോട് കാര്യം വിവരിച്ചു..
'ഇനി നമ്മൾ തന്നെ ഉണ്ടെങ്കിൽ ആണെങ്കിൽ പോലും മർഡറിനെ കുറിച്ച് നമ്മൾ സംസാരിക്കരുത്..'
ഞാൻ സുനിയോട് പറഞ്ഞു..
തിരികെ റൂമിൽ വന്നിരുന്നു കഴിഞ്ഞു ഞങ്ങൾ സാധാരണ പോലെ സംസാരിക്കാൻ ശ്രമിച്ചു. ഉള്ളിൽ ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും അത് പുറമെ വരാതെ നോർമൽ ആയി ഞങ്ങൾ സംസാരിച്ചു.. പോലീസിന്റെ ഈ സംശയത്തിന്റെ കണ്ണിൽ നിന്ന് എങ്ങനെ മാറും എന്നതായിരുന്നു എന്റെ ചിന്ത
അതെ സമയം അലക്സാണ്ടർ ചമ്പാരൻ എന്ന ബിസിനസ്സ് അതികായൻ മരിച്ചത് ഒരു വലിയ വാർത്ത ആയിരുന്നു.. ആ വാർത്തയിലെ ഏറ്റവും വലിയ വൈരുധ്യം എന്താണെന്ന് വച്ചാൽ പ്രായാധിക്യം കൊണ്ട് പെരിയവർ മരിച്ചു എന്നാണ് എല്ലായിടത്തും. ഇത്രയും വലിയ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടിട്ടും അതൊരു വാർത്തയെ ആയില്ല.. അതെനിക്ക് ഷോക്കിങ് ആയിരുന്നു.. ഈ കൊലപാതകം പുറത്ത് അറിയരുത് എന്ന് ചമ്പാരൻ ഫാമിലിക്കും നിർബന്ധം ഉള്ളത് പോലെ
💬 Comments
View all comments