0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.9K

എനിക്ക് തോന്നി

ചമ്പാരൻ ഫാമിലി തീരെ പ്രതീക്ഷിക്കാത്ത ആ ദുരന്തം കണ്ടു പകച്ചു നിൽക്കുക ആയിരുന്നു.. മൃതദേഹം പൊതു ദർശനത്തിന് വയ്ക്കാൻ തീരുമാനിച്ചു എങ്കിലും വളരെ ചുരുക്കം ചിലർക്ക് മാത്രമേ അതിന് കഴിയൂ. പ്രശസ്തർ ആയ പലരും വെറുതെ ചമ്പാരന്റെ വീടിന് മുന്നിൽ വന്നു തിരിച്ചു പോകുകയാണ്.. ചമ്പാരന്മാർ എന്തോ മറയ്ക്കുന്നുണ്ട്.. ഒപ്പം എന്തിനെയോ ഭയക്കുന്നുമുണ്ട്..

'നീ ഇത് ഇവിടെ എന്തെടുക്കുവാ..'

തന്റെ മുറിയുടെ വാതിൽ തള്ളി തുറന്നു ഒരല്പം ഈർഷ്യയോടെ ടോമി ചമ്പാരൻ ഭാര്യയോട് ചോദിച്ചു

'കാണാൻ വയ്യേ.. ഞാൻ ഡ്രസ്സ്‌ ചെയ്യുവാണ്..'

വില കൂടിയ സാരി ഭംഗിയിൽ ഞൊറിഞ്ഞു കുത്തി കയറ്റി ഭാര്യ ലൈല മറുപടി പറഞ്ഞു..

'കൊറേ നേരം ആയല്ലോ...'

ടോമി പിന്നെയും കയർത്തു..

അലക്സാണ്ടർ ചമ്പാരന്റെ രണ്ടാമത്തെ പുത്രൻ ആണ്. ഇരുവർക്കും സന്താന ഭാഗ്യം ഇല്ല

'നിങ്ങൾ ഒന്ന് ധൃതി വയ്ക്കാതെ.. ഞാൻ വരുന്നു.. ഒരു ടെൻ മിനിട്സ്..'

ലൈല പറഞ്ഞു

'നിനക്ക് ഒന്ന് മര്യാദക്ക് വന്നൂടെ.. എന്റെ അപ്പൻ ചത്തു കിടക്കുമ്പോളും അവൾക്ക് ഒരുങ്ങി ചമഞ്ഞു തന്നെ വരണം..'

ടോമി തന്റെ ഈർഷ്യയുടെ കാരണം വ്യക്തമാക്കി.. ഒരു സ്ലീവ്ലെസ്സ് സാരി ആണ് ലൈല ധരിച്ചിരിക്കുന്നത്. ഈ വേഷത്തിൽ അവർ വളരെ സെക്സിയുമാണ്..

'ഓ പിന്നെ.. എന്ന് വച്ച് എനിക്ക് തുണി ഇല്ലാതെ വരാൻ പറ്റുമോ...?

ലൈല മുഷിപ്പോടെ പറഞ്ഞു.. ടോമിയുടെ മുഖം മാറുന്നത് ശ്രദ്ധിച്ച ലൈല പെട്ടന്ന് ഒരുങ്ങി ഇറങ്ങി വിഷയം മാറ്റി

'അതേയ്.. ആളെ കിട്ടിയോ..? പോലീസ് എന്ത് പറഞ്ഞു..?

ലൈല ചോദിച്ചു

'ഇത് വരെ ഒരു ലീഡും

💬 Comments

View all comments