Chapter Title : ടോക്സിക് [സാത്യകി]
കിട്ടിയില്ല..'
ടോമി പറഞ്ഞു..
അലക്സാണ്ടർ ചമ്പാരനെ കുത്തി മലത്തി കടന്നു കളഞ്ഞത് ആരാണെന്ന് ഇത് വരെയും പോലീസിന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ചമ്പാരൻ കുടുംബം തന്നെ ഇതൊരു സ്വാഭാവിക മരണം ആക്കിയാണ് പുറത്ത് വിട്ടത്. അത് കൊണ്ട് തന്നെ ഇതിന്റെ പിന്നാലെ ഒരു ഒഫീഷ്യൽ അന്വേഷണവും ഇല്ല..
കയ്യിലിരിപ്പ് ചൊവ്വേ അല്ലാത്തത് കൊണ്ട് തന്നെ ഇഷ്ടം പോലെ ശത്രുക്കളെ ചമ്പാരന്മാർ സമ്പാദിച്ചിട്ടുണ്ട്. അവരിൽ ആരെങ്കിലും ആകാം ഇതിന് പിന്നിൽ. മാത്രം അല്ല തങ്ങളുടെ അവസ്‌ഥ അവരെല്ലാം തിരിച്ചറിഞ്ഞാൽ അത് വലിയ തിരിച്ചടി ആകുമെന്നും അറിയുന്നത് കൊണ്ട് ചമ്പാരന്മാർ ആ കൊലപാതകം ഒരു മരണം മാത്രമായ് പുറം ലോകത്തെ അറിയിച്ചു. തങ്ങളെ ഒന്നും ബാധിക്കുന്നില്ല എന്ന് കാണിച്ചു കൂട്ടാൻ അവർ സാധാരണ പോലെ മുന്നോട്ടു പോയി.. ഷൂട്ടിംഗ് തന്നെ മൂന്നാം പക്കം തുടങ്ങി പിന്നെയും..
ഞാനും സുനിയും ഇടക്ക് ഇതിനിടയിൽ പെട്ടത് സെറ്റിൽ ഉള്ള ആരും അങ്ങനെ അറിഞ്ഞിരുന്നില്ല. ഞങ്ങളും ഈ വിഷയം ആരോടും പറയാനും പോയില്ല. കാര്യങ്ങൾ എല്ലാം ഒരു വിധം നോർമൽ ആയി തന്നെ മുന്നോട്ടു പോയി.. ഞാനും സുനിയും പേടി കാരണം റൂമിന് പുറത്ത് തനിച്ചുള്ളപ്പോൾ പോലും ഒന്നും അതിനെ കുറിച്ച് മിണ്ടാറില്ലായിരുന്നു.
ആ പേടി കുറച്ചൊന്നു ശമിച്ചത് ഒരു ദിവസം തിരികെ റൂമിൽ വന്നപ്പോൾ ആ റെക്കോർഡ് ചെയ്യുന്ന കുന്ത്രാണ്ടം കാണാതെ പോയപ്പോൾ ആണ്. ഞാനും അവനും അത് വേറെ എവിടെ എങ്കിലും സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരമാവധി സെർച് ചെയ്തു. പക്ഷെ റൂമിൽ എങ്ങും അത്
💬 Comments
View all comments