0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.9K

ഇടങ്കണ്ണിട്ട് സുനിയെ നോക്കി. അവന് ഭാവ വ്യത്യാസം ഒന്നും ഇല്ല. ചെറ്റ.. വലിയ അമിട്ട് പൊട്ടിച്ചിട്ട് ഒന്നും അറിയാത്തത് പോലെ ഇരിക്കുക ആണ്.. സുഹൃത്ത് ആയി പോയില്ലേ. വളി സഹിക്കുക തന്നെ..

പക്ഷെ ഞാൻ അവനെ സംശയിച്ചത് വെറുതെ ആണെന്ന് എനിക്ക് തോന്നി. അവന്റെ വളിയുടെ ഏകദേശ flavour ഒക്കെ ഇത്രയും വർഷം കൊണ്ട് എനിക്ക് അറിയാം. ഇത് ആണെങ്കിൽ കുറേ നേരം കഴിഞ്ഞിട്ടും പോകുന്നില്ല. നാറ്റം ആണെങ്കിൽ കൂടി കൂടി വരുന്നു

'എന്താ സനൂപേട്ടാ ഒരു നാറ്റം മുറിയിൽ..?

സുനി ആണ് ആദ്യം അത് സംസാരിച്ചത്

'അറിയില്ലെടാ.. വന്നപ്പോൾ ഞാൻ ഒന്ന് ഇവിടെ ഒക്കെ നോക്കിയിരുന്നു.. എന്തോ ചത്തു ചീഞ്ഞ മണം പോലെ..'

സനൂപേട്ടൻ പറഞ്ഞു

'വല്ല എലിയും ആയിരിക്കും..'

ഞങ്ങൾ റൂമിൽ തപ്പാൻ ആരംഭിച്ചു. പക്ഷെ ഒന്നും കണ്ടെത്തിയില്ല. സുനി ആണേൽ കതകിന് ഇടയിൽ നിന്ന് ചത്തു ചീഞ്ഞ ഒരു പല്ലിയെ കണ്ടു പിടിച്ചു

'ഇതാണോ ഇത്രയും നാറ്റം വരുത്തുന്നത്..? എനിക്ക് തോന്നുന്നില്ല..'

ഞാൻ പറഞ്ഞു

'ഞാൻ അത് കളഞ്ഞിട്ട് ഡെറ്റോൾ വാങ്ങി കൊണ്ട് വരാം. ഇവിടെ അല്ലേൽ ഇന്ന് എനിക്ക് കിടക്കാൻ പറ്റില്ല. നിങ്ങൾ മൊത്തത്തിൽ ഒന്ന് നോക്ക് അപ്പോളേക്ക്..'

സനൂപേട്ടൻ ഒരു പേപ്പറിൽ പല്ലിയെ പൊതിഞ്ഞു കൊണ്ട് പുറത്തേക്ക് പോയി

ഞങ്ങൾ പിന്നെയും അവിടെ ഒക്കെ തപ്പാൻ തുടങ്ങി.. ഒടുവിൽ ആ ദുർഗന്ധത്തിന്റെ ഉറവിടം തപ്പി തപ്പി ഞങ്ങൾ അവിടെ കൂട്ടി ഇട്ടിരുന്ന തുണിയുടെ അടിയിൽ കിടന്ന ഒരു ബോക്സിൽ എത്തി.. ആ തുണി എല്ലാം മാറ്റിയപ്പോ തന്നെ റൂമിൽ നാറ്റം

💬 Comments

View all comments