Chapter Title : ടോക്സിക് [സാത്യകി]
ഇരട്ടി ആയി.. ഇതിനുള്ളിൽ നിന്നാണ് ഈ ദുർഗന്ധം വരുന്നത്.. ഞങ്ങൾ ഉറപ്പിച്ചു
'ഇതെന്താടാ സനൂപേട്ടന്റെ ലഞ്ച് ബോക്സ് വല്ലതും ആണോ..? പുള്ളി പാത്രം കഴുകി വയ്ക്കാഞ്ഞിട്ട് ആണോ ഈ മണം..?
ഞാൻ മൂക്ക് പൊത്തി ചോദിച്ചു
'എടാ ഇത്.. ഇത് ആ ബോക്സ് അല്ലേ..?
സുനി എന്നോട് പറഞ്ഞു
'ഏത് ബോക്സ്..?
ഞാൻ തിരിച്ചു ചോദിച്ചു. ഞാൻ ഇങ്ങനെ ഒരു ബോക്സ് കണ്ടിട്ട് കൂടിയില്ല
'എടാ അന്ന് നമ്മൾ ഹോട്ടലിൽ പോയപ്പോൾ അവിടെ വച്ച് എനിക്ക് കിട്ടിയതാ.. തുറന്നു നോക്കാൻ തുടങ്ങിയപ്പോൾ നീ വന്നു എന്നെ വിളിച്ചോണ്ട് ഓടി.. നിന്നോട് പറയാനും വിട്ടു പോയി..'
സുനി പറഞ്ഞു
'ഹോട്ടലിൽ നിന്ന് കിട്ടിയതോ..?
എനിക്ക് ആ ബോക്സിൽ എന്തോ അപാകത മണക്കാൻ തുടങ്ങി
'നീ.. നീ അത് തുറന്നെ..'
ഞാൻ അവനോട് പറഞ്ഞു
സുനി മൂക്ക് പൊത്തി ആ ബോക്സ് തുറന്നു.. ഞങ്ങൾ രണ്ടും അതിലേക്ക് നോക്കി..
ആ ബോക്സിനുള്ളിൽ അളിഞ്ഞു തുടങ്ങിയ ഒരു മനുഷ്യന്റെ കൈപ്പത്തി.. നെറ്റിയിൽ ഒരു ബുള്ളറ്റ് തറച്ചത് പോലെ ഞാൻ കട്ടിലിലേക്ക് ഇരുന്നു.. സുനി പെടന്ന് വീഴുവായിരുന്നു..
'എന്തുവാടാ മൈരേ നീ ഈ കൊണ്ട് വന്നത്..?
ഞാൻ അവനോട് ചോദിച്ചു.. അവനു ഉത്തരം ഇല്ലായിരുന്നു..
അവൻ ഉത്തരം പറയേണ്ടത് ഇല്ലായിരുന്നു.. അത് എനിക്ക് തന്നെ മനസിലാകുമായിരുന്നു. ആ കൈപ്പത്തി അലക്സാണ്ടർ ചമ്പാരന്റെ ആണ്. ആ കൊലപാതകി കൈപ്പത്തി വെട്ടി മാറ്റി ബോക്സിൽ ആക്കിയാണ് എന്റെ മുന്നിലേക്ക് വന്നത്. ഞങ്ങളുടെ സംഘട്ടനത്തിൽ അത് തെറിച്ചു താഴെ വന്നിട്ടുണ്ടാകും. അത് സുനി കണ്ടും കാണും..
മരിച്ചു
💬 Comments
View all comments