Chapter Title : ടോക്സിക് [സാത്യകി]
കിടക്കുന്ന അലക്സാണ്ടർ ചമ്പാരന്റെ ചിത്രം ഞാൻ ഒന്നൂടെ ഓർത്തു. അയാളുടെ ഇടത് കൈപ്പത്തി അറ്റ് പോയിരുന്നു. ശരിയാണ്.. ഞാൻ ഇപ്പോളത് ഓർമ്മിക്കുന്നുണ്ട്. ആ കൊലപാതകത്തിന്റെ ഞെട്ടലിൽ ഞാൻ അപ്പോൾ അത് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല പക്ഷെ വീണ്ടും ഓർക്കുമ്പോ ശരിയാണ്.. ഇത് മരിച്ചു പോയ ചമ്പാരന്റെ കയ്യാണ്
'നീയെന്നെ കൊലക്കുറ്റത്തിന് അകത്തു കേറ്റിയിട്ടേ അടങ്ങൂ അല്ലേടാ നാറി..'
ഞാൻ സുനിയുടെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു
'ഞാൻ അറിഞ്ഞോടാ ഇതിനുള്ളിൽ ചത്തവന്റെ കയ്യാണെന്ന്..?
സുനി എന്നോട് ചോദിച്ചു
'ഇത്രയും ദിവസം ആയിട്ടും ഇത് പോലൊരു കാര്യം കയ്യിൽ ഉള്ളത് നീ എന്നോട് പറഞ്ഞോ..?
ഞാൻ അവനോട് ചോദിച്ചു
'ഈ കാര്യം ഇനി മിണ്ടരുത് എന്നല്ലേ നീ പറഞ്ഞത്. അത് കൊണ്ട് ആണ് നമ്മൾ അവിടെ പോയപ്പോൾ ഉള്ള ഒന്നും ഞാൻ നിന്നോട് പിന്നെ പറയാഞ്ഞത്..'
സുനി പറഞ്ഞു
'ഓ എന്തൊരു അനുസരണ.. എന്തൊരു അനുസരണ..'
എനിക്ക് പേടിയും ദേഷ്യവും എല്ലാം ഒരുമിച്ച് പെരുത്തു കയറി
'എടുക്കടാ.. ഇത് എവിടെ ആണെന്ന് വച്ചാൽ കൊണ്ട് കള.. എന്നിട്ട് നീ ഇനി ഇങ്ങോട്ട് വന്നാൽ മതി.. കൊണ്ട് പോടാ..'
ആ ബോക്സ് അടച്ചിട്ടു ഞാൻ അവനോട് പറഞ്ഞു
'ഞാൻ ഇത് എവിടെ കൊണ്ട് കളയാൻ...?
സുനി എന്നോട് ചോദിച്ചു
'അതൊന്നും എനിക്ക് അറിയില്ല.. എവിടെ ആണെന്ന് വച്ചാൽ എടുത്തു കളഞ്ഞോ.. സനൂപേട്ടൻ ഇപ്പൊ വരും. അതിന് മുന്നേ ഇറങ്ങി പോടാ..'
ദേഷ്യം കൊണ്ട് ഞാൻ കരയുന്ന പോലെ നിസ്സഹായൻ ആയി. സുനി എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി നിൽക്കുവാണ്. പക്ഷെ
💬 Comments
View all comments