Chapter Title : ടോക്സിക് [സാത്യകി]
അവനോട് ചോദിച്ചു
'അളിയാ എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. അത് വിൽക്കാൻ ഒന്നും എനിക്ക് ധൈര്യം ഇല്ലായിരുന്നു. കളയാനും മനസ്സ് തോന്നിയില്ല. നല്ലപോലെ ആലോചിച്ചിട്ട് എന്തേലും ചെയ്യാമെന്ന് വച്ചാണ് ഞാൻ അത് കയ്യിൽ വച്ചത്.. കുറച്ചു മുന്നേ വരെ പോക്കറ്റിൽ ഉണ്ടായിരുന്നു.. ഇപ്പൊ ദേ നോക്കിയപ്പോ കാണുന്നുമില്ല..'
സുനി പറഞ്ഞു
'അയാക്കടെ കയ്യിൽ നിന്ന് ഊരിയ മോതിരം അയാടെ സിനിമയുടെ സെറ്റിൽ തന്നെ കൊണ്ട് വന്നു കളഞ്ഞല്ലോ.. നന്ദി ഉണ്ട് കൂട്ടുകാരാ നന്ദി ഉണ്ട്..'
ഞാൻ അവനെ തൊഴുതു
അവന്റെ കൂടെ ഞാനും മോതിരം തപ്പാൻ കൂടി. വേറെ വഴി ഇല്ലല്ലോ. എങ്ങാനും ആ മോതിരം ഇവിടെ ആരുടെ എങ്കിലും കണ്ണിൽ പെട്ടാൽ അത് പിന്നെ ഞങ്ങളുടെ മണ്ടക്ക് വരാനും ചാൻസ് ഉണ്ട്.
'ഞാൻ ഇരുന്നിടത്തെല്ലാം നോക്കി. എങ്ങുമില്ല.. ഇനി കാരവാനിൽ എങ്ങാനും..?
സുനി പറഞ്ഞു
അടിപൊളി. അയാളുടെ കൊച്ചു മോന്റെ കാരവാനിൽ ആണ് സുനി മോതിരം കളഞ്ഞിട്ട് വന്നത്. ഞങ്ങൾ കാരാവാന്റെ അടുത്ത് ചെന്നു. ലോക്ക് അല്ല. രോഹൻ അകത്തുമില്ല. സുനി പതിയെ അകത്തു കയറി. ഞാൻ പുറത്ത് നിന്നു.. ആരെങ്കിലും വന്നാൽ സിഗ്നൽ കൊടുക്കാൻ വേണ്ടി. പെട്ടന്ന് തന്നെ സുനി തിരിച്ചു ഇറങ്ങി വന്നു..
'അതിനകത്തും ഇല്ല..'
സുനി എന്നോട് പറഞ്ഞു
'നീ ശരിക്ക് നോക്കിയോ..?
ഞാൻ അവനോട് ചോദിച്ചു
'നോക്കി.. അവിടെ എങ്ങും കാണുന്നില്ല.. ഇനി എന്ത് ചെയ്യും..?
സുനി പേടിയോടെ എന്നോട് ചോദിച്ചു. രോഹന്റെ കാരവാനിൽ ആണ് അത് മിസ്സ് ആയതു എങ്കിൽ മുട്ടൻ പണി ആണ്
💬 Comments
View all comments