0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.9K

കാത്തു നിൽക്കുക ആയിരുന്നു. അപ്പോളാണ് ദൂരെ നിന്ന് രോഹനും കൂടെ ആരൊക്കെയോ വരുന്നത് സുനി കണ്ടത്.. അവൻ പുറത്ത് നിന്ന് എന്നോട് വിളിച്ചു പറഞ്ഞു

'എടാ മതി തപ്പിയത്. രോഹൻ വരുന്നുണ്ട്.. മതി ഇറങ്ങ്..'

അവൻ പറഞ്ഞത് ഞാൻ കേട്ടു..

'ഞാൻ വരുന്നു.. മോതിരം ഒന്ന് എടുത്തോട്ടെ.. ഒരു സെക്കന്റ്‌..'

ഞാൻ അവനോട് പറഞ്ഞു

പക്ഷെ അവൻ പുറത്ത് നിൽക്കുന്നത് രോഹൻ കണ്ടിരുന്നു.. സുനിയെ രോഹൻ ദൂരെ നിന്നേ വിളിച്ചു. വേറെ വഴി ഇല്ലാതെ സുനി അവിടേക്ക് ചെന്നു. പോകുന്നതിന് മുമ്പ് എന്നോട് ഇറങ്ങി വരാൻ ഒന്ന് കൂടി അവൻ പറയുന്നുണ്ടായിരുന്നു..

ഞാൻ ആണേൽ ആ കോപ്പിലെ മോതിരം അതിൽ നിന്ന് തോണ്ടി എടുക്കാൻ പെടപ്പാട് പെടുകയായിരുന്നു. വേറെ ഒന്നും എന്റെ മനസ്സിൽ അപ്പോൾ ഇല്ലായിരുന്നു. ഒരു വിധം ഞാൻ അത് തോണ്ടി പുറത്ത് എടുത്തു.. അപ്പോളാണ് ആശ്വാസം ആയത്..

ആ മോതിരം ഞാൻ സൂക്ഷിച്ചു നോക്കി. സ്വർണം അല്ല.. മോതിരത്തിൽ ഒരു ചുവന്ന കല്ല് പതിച്ചിട്ടുണ്ട്. ഇതിന് അത്ര മാത്രം വില വരുമോ ..? ഇത് ഊരി എടുക്കാൻ തോന്നിയ അവന്റെ ഐഡിയ ഓർത്തു എനിക്ക് അരിശം വന്നു.. വിരലിൽ ഇട്ടു നോക്കുമ്പോ പോലും അത്ര ഭംഗി ഒന്നുമില്ല. വലിയ പ്രായം ഉള്ളവർ ഒക്കെ ഇടുന്ന ടൈപ്പ് കല്ല് വച്ച മോതിരം..

മോതിരത്തിന്റെ ഭംഗി നോക്കി നിൽക്കുമ്പോ ആണ് പുറത്തു ആരോ എത്തിയത് ഞാൻ മനസിലാക്കിയത്. ഞാൻ പതുക്കെ വാതിലിന് അടുത്തേക്ക് ചെന്നു.. രോഹനാണ്.. നാശം.. ഞാൻ പുറത്തു കടക്കാൻ വൈകി..

ഞാൻ പുറത്തേക്ക് ഇറങ്ങാൻ

💬 Comments

View all comments