0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.9K

തുടങ്ങുന്നതിനു മുമ്പ് തന്നെ രോഹൻ അകത്തേക്ക് കയറി. കൂടെ വേറെ കുറച്ചു പേരും ഉണ്ട്.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു.. എന്തിന് അകത്തു കയറി എന്ന് ചോദിച്ചാൽ എന്ത് പറയും. ഇന്ന് പണി കിട്ടിയത് തന്നെ. ഒന്നാമത് താരയുടെ വിഷയം ആയി എനിക്ക് ഇവിടെ ഒരു ഇമേജ് നഷ്ടം ആയതാണ്. ഇനി ഇതോടെ ആയാൽ..? ഞാൻ പതിയെ പിന്നിലേക്ക് മാറി.. അകത്തെ ചെയറിന് പിന്നിൽ കുനിഞ്ഞു ഇരുന്നു..

മൂന്നാല് പേര് അകത്തു കയറി. അവരുടെ സംസാരം എനിക്ക് കേൾക്കാം.. രോഹന്റെ ഇന്റർവ്യൂ എടുക്കാൻ വന്ന ഏതോ ഓൺലൈൻ മീഡിയ ചാനലുകാർ ആണ്. ക്യാമറ സെറ്റ് ചെയ്തു അവർ ഇന്റർവ്യൂ സ്റ്റാർട്ട്‌ ചെയ്തു. എന്തോ ഭാഗ്യത്തിന് എന്നെ ഇത് വരെ അവർ കണ്ടില്ല. Anchor രുക്സാനി ആണ് ഇന്റർവ്യൂ എടുക്കുന്നത്..

പുതിയ സിനിമയെ പറ്റി ഒക്കെ അവൾ കൊഞ്ചി കുഴഞ്ഞു കുറേ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. രോഹൻ ആണേൽ പലതിനും പരസ്പര ബന്ധം ഇല്ലാതെയാണ് മറുപടി പറയുന്നത്. ആൾ കല്ലടിച്ചു കിറുങ്ങി ഇരിക്കുവാണ് എന്ന് എനിക്ക് മനസിലായി..

'അപ്പോൾ പുതിയ സിനിമയിൽ ഒരുപാട് നായികമാർ ഉണ്ടല്ലോ.. രോഹന്റെ എല്ലാ പടത്തിലും ഒരുപാട് ഹീറോയിൻസ് ഉണ്ടാകും.. അത് എന്താണ് അങ്ങനെ..?

രുക്സാനി ചോദിച്ചു

'I love women..'

ഒരു അശ്ലീല ചിരിയോടെ രോഹൻ പറഞ്ഞു

'അടുത്തതിൽ നിന്നേ നായിക ആക്കണോ..?

'നമുക്ക് അടുത്ത ചോദ്യത്തിലേക്ക് പോകാം..'

ഒരു വളിച്ച ചിരിയോടെ രുക്സാനി ഇന്റർവ്യൂ തുടർന്ന്..

ഇന്റർവ്യൂ മുന്നോട്ടു പോകുന്തോറും രോഹന്റെ സ്വഭാവവും വഷളായി കൊണ്ടിരുന്നു.. ഇടക്ക് അയാൾ

💬 Comments

View all comments