0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 283.9K

കുസൃതി പരുപാടികൾ അത് കൊണ്ട് നിർത്താൻ ആയിരുന്നു എന്റെ ഉദ്ദേശം. അടിച്ചതിനു തിരിച്ചടി. മുഴുവൻ ആയി എന്റെ ദേഷ്യം തീർന്നിട്ടില്ല എങ്കിലും എന്റെ പരിമിതി വച്ചു ഇത്രയും ഒക്കേ അവളെ അലോസരപ്പെടുത്താനും വേദനിപ്പിക്കാനും എനിക്ക് പറ്റിയല്ലോ. ഇനി നിർത്താം എന്ന ഞാൻ തീരുമാനിച്ചു..

പക്ഷെ അന്ന് വൈകിട്ട് നടന്ന സംഭവം തിരിച്ചു ലോഡ്ജിൽ വന്നു കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. താര വൈകിട്ട് ആരോടോ ദേഷ്യപ്പെട്ടു മൊത്തം അലമ്പാക്കി അത്രേ. എന്തൊക്കെയോ മുടന്തൻ കാരണം ഉണ്ടാക്കി അവൾ മറ്റൊരാളുടെ കൂടെ പണി കളഞ്ഞെന്ന്.. അന്വേഷിച്ചപ്പോൾ ഇന്ന് രോഹൻ അവളെ പറ്റി തമാശ പറഞ്ഞപ്പോ കൂടെ ചിരിച്ച പയ്യൻ ആണ്. അതിനുള്ള ശിക്ഷ ആണ് അവൾ മനഃപൂർവം കൊടുത്തത്.. ഒരു അർത്ഥത്തിൽ ഞാൻ കാരണം ഇപ്പൊ രണ്ട് പേരുടെ പണി പോയി. മുമ്പ് അവളുടെ അസിസ്റ്റന്റിന്റെയും ഇപ്പൊ ദാ ഈ പയ്യന്റെയും..

അവളെ ഇനിയും അഹങ്കരിക്കാൻ വിട്ടു കൂടാ എന്ന് എനിക്ക് തോന്നി. ഐശ്വര്യ റായി ആണെന്നാണ് അവളുടെ വിചാരം. പവർ ഉള്ളതിന്റെ അഹങ്കാരം പാവത്തുങ്ങളുടെ മണ്ടക്ക് കേറാൻ ഇനി അവളെ അനുവദിക്കരുത്.. ഞാൻ ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു

അന്ന് രാത്രി ഞാൻ G spot ല് എത്തി.. താര എവിടയോ പാർട്ടി ഒക്കെ കഴിഞ്ഞിട്ട് വരുന്നതേ ഉള്ളു. മോതിരം ധരിച്ചാണ് ഹോട്ടലിലേക്ക് കടന്നത് എന്നുള്ളത് കൊണ്ട് ഞാൻ ഇവിടേക്ക് വന്നത് ആരുടെയും കണ്ണിൽ പതിഞ്ഞിട്ടില്ല.. ഏകദേശം 12 മണി കഴിഞ്ഞു താര ഹോട്ടലിൽ എത്തി.. അവൾ വന്നു റൂം തുറക്കുന്നത് വരെ ഞാൻ അനങ്ങാതെ ഡോറിന് സമീപം

💬 Comments

View all comments