0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 283.9K

ചെന്ന്.. അത് എന്താണെന്ന് അറിയാൻ ഞാൻ അവരുടെ അരികിലേക്ക് അടുത്ത് നിന്ന്

'രോഹൻ.. തന്റെ ടൈമിംഗ് തെറ്റിയിരുന്നു..'

താര പറഞ്ഞു

'എന്റെ ടൈമിംഗ്..?

രോഹൻ കാര്യം മനസിലാകാതെ ചോദിച്ചു

'എനിക്ക് വേദനിച്ചു.. ആ അടി..'

താര കവിളിൽ കൈ വച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. ചിരിക്കുക അല്ലാതെ രോഹൻ സാം ചമ്പാരനോട് കയർത്തു സംസാരിക്കാൻ ഉള്ള ആമ്പിയർ ഒന്നും താരയ്ക്ക് ഇല്ല.

'അടിയോ..? അതിന് അത് കൊണ്ട് പോലും ഇല്ലല്ലോ..'

രോഹൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'തമാശ പറയാതെ രോഹൻ.. എനിക്ക് നല്ല പെയിൻ ഉണ്ട്.. നല്ല പടക്കം പൊട്ടുന്ന സൗണ്ടിൽ അല്ലേ തന്നത്..'

താര ദേഷ്യം പുറത്ത് കാണിക്കാതെ തന്നെ പറഞ്ഞു

'ചുമ്മാ ഇരിക്കേടോ. അത് ഇവിടെ ആരോ കറക്റ്റ് ആയി ക്ലാപ് ചെയ്തത് ആണ്. എന്റെ ടൈമിംഗ് പെർഫെക്ട് ആയിരുന്നു..'

രോഹൻ അത് പറഞ്ഞു തിരിഞ്ഞു

'താര രാവിലെ തന്നെ കല്ല് എടുത്തെന്നു തോന്നുന്നു.. ഞാൻ അടിച്ചത് വേദനിച്ചു എന്ന് പറഞ്ഞു വരുന്നു..'

രോഹൻ തന്റെ അടുത്ത് കണ്ട ആരോടോ അത് സ്വല്പം ഉറക്കെ പറഞ്ഞു തമാശ പോലെ ചിരിച്ചു

താര പെട്ടന്ന് മുഖം തിരിച്ചു നടന്നു. മുഖത്തെ ദേഷ്യം രോഹൻ കാണണ്ട എന്ന് കരുതി. ദേഷ്യം മാത്രം അല്ല. ആ മുഖത്ത് ഒരു നിസ്സഹായ അവസ്‌ഥ കൂടി ഞാൻ കണ്ടു. വേദനിക്കപ്പെട്ടിട്ടും തിരിച്ചു ഒന്നും ചെയ്യാൻ കഴിയാത്ത ഒരാളുടെ അവസ്‌ഥ അവൾ കൂടി മനസിലാക്കട്ടെ. There is always a big fish എന്ന കാര്യം ഇനി എങ്കിലും അവൾ തിരിച്ചറിയട്ടെ..

എന്റെ

💬 Comments

View all comments