Chapter Title : ടോക്സിക് 2 [സാത്യകി]
deciding moment ലേക്ക് വന്നു. ഒന്നുകിൽ പെട്ടി ആകുക അല്ലേൽ പെട്ടിയിൽ ആകുക.. How miserable...
രോഹൻ ക്ഷമ നശിച്ചിട്ടെന്ന പോലെ തോക്ക് പിടിച്ച കൈ ഒന്നനാക്കിയതും എന്തോ ഒന്ന് പിന്നിൽ നിന്ന് വന്നിടിച്ചത് പോലെ രോഹൻ സോഫയിലേക്ക് മറിഞ്ഞു വീണു.. സുനിക്ക് ആദ്യം ഒന്നും മനസിലായില്ല.. പിന്നെ ആണ് ഞാൻ ആ ശബ്ദം കേട്ടത്
'എടാ അവന്റെ ചത്തൊന്ന് നോക്ക്...'
ബാലുവിന്റെ ശബ്ദം ആണ്.. അവൻ മോതിരം ധരിച്ചു invisible ആയി ഇവിടെ ഉണ്ടായിരുന്നു.. രോഹൻ തനിക്കിട്ട് പൊട്ടിക്കും എന്നോർത്തു അവൻ പുറകിൽ നിന്ന് എന്തോ കൊണ്ട് രോഹന്റെ തലയിൽ അടിച്ചത് ആണ്..
'നീ എന്ത് കൊണ്ടാ ഇവനിട്ട് കൊടുത്തത്..'
സുനി രോഹന്റെ മൂക്കിൽ വിരൽ വച്ചു ശ്വാസം നോക്കുന്നതിന് ഇടയിൽ ബാലുവിനോട് ചോദിച്ചു
'ഒരു കുപ്പി വച്ചാ.. അവന് എന്തേലും കുഴപ്പമുണ്ടോ..?
ബാലു ചോദിച്ചു
'ഇല്ല. ശ്വാസം ഉണ്ട്.. അടിയുടെ ഇതിൽ ഒന്ന് ബ്ലാങ്ക് ആയി പോയതാ..'
സുനി പറഞ്ഞു
എനിക്ക് ആശ്വാസം ആയി..
രോഹൻ മൈരന് പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷെ അടിച്ച അടിയുടെ പവറിൽ അവന്റെ ബോധം കുറച്ചു നേരത്തേക്ക് പോയി. അതിന് മുന്നേ തന്നെ ബോധം ഇല്ലായിരുന്നത് കൊണ്ട് ഇന്നിനി ഇവനേ നോക്കണ്ട എന്ന് ഞങ്ങൾക്ക് മനസിലായി. ലൊക്കേഷനിൽ പോയി ചീത്ത വിളി കേൾക്കാം... സുനി മനസിൽ ചിന്തിച്ചു
'അടി കിട്ടിയത് ഇവന് ഓർമ കാണുമോ..?
ഞാൻ സുനിയോട് ചോദിച്ചു
'സാധ്യത ഇല്ല. അതിന് മുന്നേ തന്നെ അവന് ബോധം ഇല്ലായിരുന്നു..'
സുനി പറഞ്ഞു
'ഇനിയിപ്പോ എന്ത് ചെയ്യും..?
ഞാൻ
💬 Comments
View all comments