Chapter Title : ടോക്സിക് 2 [സാത്യകി]
സംശയത്തിന്റെ ഒരു നാര് പോലും കൊടുക്കരുത്. സീനിന്റെ സ്ക്രിപ്റ്റ് ഒക്കെ പയ്യൻ എനിക്ക് കൊണ്ട് തന്നു.. ഞാൻ അതൊക്കെ ശ്രദ്ധയോടെ വായിച്ചു.. അത് കണ്ടു ആ പയ്യന് ഡൌട്ട് വന്നു എന്ന് തോന്നി.. ഇത്തരം കാര്യങ്ങളിൽ എല്ലാം രോഹൻ വളരെ lazy ആണ്.
ഹിമയുടെ ഒപ്പം ആയിരുന്നു എന്റെ സീൻ..
അവളെ അത്രയും അടുത്ത് അപ്പോളാണ് ഞാൻ കാണുന്നത്.. എന്റമ്മോ.. എന്തൊരു ലുക്ക്.. മേക്കപ്പ് ഉണ്ടെങ്കിലും അതിന് ഒക്കെ അപ്പുറമാണ് അവളുടെ facecard. ഗോവർദ്ധൻ സാർ ടേക്ക് പറഞ്ഞപ്പോ ഹിമ തന്റെ ഡയലോഗ് പറയാൻ തുടങ്ങി.. അവളത് പറയുമ്പോ എല്ലാം ഞാൻ അവളെ തന്നെ വല്ലാതെ നോക്കി നിൽക്കുക ആയിരുന്നു.. എന്തൊരു ഭംഗി.. ഒരു മുത്തം കൊടുക്കുന്ന സീൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു പോയി.. വെറുതെ ഒരു ദുരാഗ്രഹം..
'ഡയലോഗ്.. ഡയലോഗ്...'
സ്ക്രിപ്റ്റ് ആയി വന്ന പയ്യൻ എന്നോട് പതിയെ ഡയലോഗ് പറഞ്ഞു തരുന്നുണ്ട്. പക്ഷെ ഹിമയെ നോക്കി നിന്ന എനിക്ക് ഡയലോഗ് പറയാൻ ഉള്ള ടൈമിംഗ് തെറ്റി.. ഡയറക്ടർ റീ ടേക്ക് വിളിച്ചു
'സോറി സാർ.. ഒരു ടേക്ക് കൂടി..'
ഞാൻ കയ്യുയർത്തി പറഞ്ഞു
ഡയറക്ടർ എന്തോ പിറുപിറുത്തു.. ആൾക്ക് നല്ല ഈർഷ്യ ഉണ്ടെന്ന് എനിക്ക് മനസിലായി. ഒന്നാമത് താമസിച്ചു ആണ് ഷൂട്ട് തുടങ്ങിയത് രോഹൻ കാരണം. ഇപ്പോൾ ടേക്ക് അധികം പോകുമെന്ന് തോന്നി അങ്ങേർക്ക്.. പക്ഷെ ഇപ്പോളത്തെ നിരാശ രോഹനോട് ഉള്ളത് ആണെങ്കിലും അത് എന്നെ വല്ലാതെ ബാധിച്ചു.. ഹിമയുടെ മുഖത്തും ഒരു നിരാശ ഉണ്ട്..
അവൾ അത്യാവശ്യം വലിയൊരു
💬 Comments
View all comments