Chapter Title : ടോക്സിക് 2 [സാത്യകി]
ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞു റെഡി ആക്കിയത് ആണ്. അതിൽ എന്റെ റിയാക്ഷൻ പോലും ശരിയായില്ല.. രോഹനെ പോലെ വേഷം ഇട്ടെന്ന് വച്ചു ഞാൻ അവനെ പോലെ വാണം ആവില്ല.. എന്റെ കഴിവ് ഞാൻ ഇവിടെ തെളിയിക്കും.. ഇവരുടെ ഒക്കെ നിരാശ ഞാൻ മാറ്റും.. ഞാൻ മനസ്സിൽ ഉറപ്പിച്ചു
ഡയറക്ടർ അടുത്ത ടേക്ക് എടുക്കാൻ പറഞ്ഞു..
ക്യാമറ റോൾ ചെയ്തു
ഹിമ അവളുടെ ഡയലോഗ് അടുത്ത തവണയും കൃത്യമായി പറഞ്ഞു.. നല്ല കഴിവുണ്ട് ഇവൾക്ക്. Hard working ഉം ആണ്.. അവൾ ഡയലോഗ് പറയുമ്പോ അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു.. എന്റെ മനസ് ഞാൻ ഏകാഗ്രമാക്കി.. ഹിമയുടെ ഡയലോഗ് പറഞ്ഞു കഴിഞ്ഞു ഞാൻ എന്റെ ഡയലോഗ് പറയാൻ ആരംഭിച്ചു..
അവളുടേതിനേക്കാൾ വലിയ ഡയലോഗ് ആയിരുന്നു എന്റേത്.. സൈഡിൽ നിന്ന് പയ്യൻ അത് പറഞ്ഞു തരുന്നുണ്ട്. പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞാൻ അത് മനപ്പാഠം ആക്കിയിരുന്നു.. ഞാൻ ഡയലോഗ് വളരെ സ്പഷ്ടമായി പറയാൻ തുടങ്ങി. കൃത്യമായ ഇമോഷനോട് കൂടി, അതിനവശ്യമായ modulation നോട് കൂടി ഞാൻ ആ ഡയലോഗ് പറയാൻ തുടങ്ങി..
Long ഡയലോഗ് ആയിരുന്നു എങ്കിലും അതിനേക്കാൾ പ്രശ്നം അതിന്റെ ഇമോഷൻസ് ആയിരുന്നു.. ദേഷ്യത്തിൽ തുടങ്ങി വേദന പറഞ്ഞു ഒടുക്കം നിരാശയിൽ കൊണ്ട് നിർത്തുന്ന ഒരു long dialogue.. ജീവിതത്തിൽ ഇന്നെ വരെ എനിക്ക് ഇത്രയും വലിയൊരു ഡയലോഗ് ക്യാമറക്ക് മുന്നിൽ നിന്ന് പറയേണ്ടി വന്നിട്ടില്ല.. ഇത് ആദ്യമായ് ആണ് എനിക്ക് ഒരു ചാൻസ് കിട്ടുന്നത്..
ഞാൻ വേറൊന്നും ഓർത്തില്ല.. എന്റെ
💬 Comments
View all comments