Chapter Title : ടോക്സിക് 2 [സാത്യകി]
മനസ്സിൽ ആ നേരം പതിഞ്ഞ character നെ കുറിച്ച് മാത്രം ഞാൻ ചിന്തിച്ചു.. പിന്നെ ഡയലോഗ് പറയാൻ തുടങ്ങി.. ഞാൻ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോ ആദ്യം ഹിമയുടെ മുഖത്ത് ഒരു അത്ഭുതം ചെറുതായി കേറി വന്നിരുന്നു.. ക്യാമറക്ക് പിടി കിട്ടിയില്ല എങ്കിലും എനിക്ക് അത് അടുത്ത് നിന്നത് കൊണ്ട് അറിയാൻ പറ്റി.. പെട്ടന്ന് തന്നെ അവൾ character ലേക്ക് തിരിച്ചു വന്നു
ആ ഞെട്ടൽ ഹിമയ്ക്ക് മാത്രം അല്ലായിരുന്നു.. അവിടെ കൂടി നിന്ന എല്ലാവരിലും പടരുന്നത് ഞാൻ കണ്ടു.. രോഹൻ മര്യാദക്ക് അഭിനയിക്കുന്നു. അതും ഇത്രയും length ഉള്ള സീൻ രണ്ടാമത്തെ ടേക്കിൽ തന്നെ ഓക്കേ ആക്കുന്നു.. ഗോവർദ്ധൻ സാർ അടക്കം ഇവനിതു എങ്ങനെ ചെയ്തു എന്ന നിലയ്ക്ക് വായ പൊളിച്ചു ഇരുന്നു.. സീൻ തീർന്നു കട്ട് പറഞ്ഞപ്പോ എവിടെ നിന്നൊ ഒരു കയ്യടി വന്നു.. അത് പിന്നെ ചുറ്റും പടർന്നു..
എന്റെ അഭിനയത്തിന് കിട്ടിയ ആദ്യ അംഗീകാരം.. എന്റെ കഴിവിന് കിട്ടിയ ആദ്യ പ്രോത്സാഹനം.. എന്റെ കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞു.. ഇവരാരും അഭിനന്ദിക്കുന്നത് എന്നെയല്ല. ഞാൻ ആണെന്ന് അറിഞ്ഞുമല്ല.. എങ്കിലും സാരമില്ല സിനിമയിൽ എല്ലാമൊരു വേഷം കെട്ടല്ലെ.. അങ്ങനെ ഞാൻ ചിന്തിച്ചു..
'നന്നായിരുന്നു.. ശരിക്കും നന്നായിരുന്നു..'
ഹിമ എന്റെ അടുത്തേക്ക് വന്നു എന്നെ congratulate ചെയ്തു
'താങ്ക്സ്.. പിന്നെ സോറി.. ഫസ്റ്റ് ടേക്ക് താൻ അത്രയും കഷ്ടപ്പെട്ട് പറഞ്ഞത് ഞാൻ നശിപ്പിച്ചത് കൊണ്ട്..'
ഞാൻ പറഞ്ഞു
'Its fine..'
ഹിമ ചിരിച്ചു കൊണ്ട് പറഞ്ഞു
അന്ന് സെറ്റിലെ താരം രോഹൻ ആയിരുന്നു.. കൊടുത്ത ഷോട്ട്
💬 Comments
View all comments