0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

എല്ലാം പട പട ഓക്കേ ആക്കി. ഒന്നിനും ലാഗ് ഇല്ല. ചെയ്തത് എല്ലാം കിടിലൻ ആയിട്ടും. എല്ലാവർക്കും അറിയേണ്ടത് ഒന്നേ ഉള്ളായിരുന്നു. എന്താണ് രോഹൻ അടിച്ചത് എന്ന്.. ആക്ടിംഗ് രക്തത്തിൽ കലരാൻ മാത്രം ഉള്ള എന്ത് ലഹരി ആണ് രോഹൻ ഉപയോഗിച്ചത് എന്നറിയാൻ പലർക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആരും അത് ചോദിക്കാൻ ധൈര്യപ്പെട്ടില്ല..

വൈകിട്ട് ഷൂട്ട് കഴിഞ്ഞു ഞാൻ G spot ൽ തിരിച്ചു എത്തുമ്പോളും ശരിക്കുമുള്ള രോഹന്റെ ബോധം വന്നിരുന്നില്ല.. സുനിയെ ഫോണിൽ വിളിച്ചു ഉറപ്പാക്കിയിട്ട് ആണ് ഞാൻ G spot ലേക്ക് ചെന്നത്.. മേക്കപ്പ് ഡ്രസ്സ്‌ ഒന്നും ചേഞ്ച്‌ ആക്കാതെ ആണ് ഞാൻ അവിടേക്ക് ചെന്നത്.. അവിടെ ലിഫ്റ്റ് കയറി റൂമിലേക്ക് നടക്കുമ്പോ ആണ് പെട്ടന്ന് ഡോർ തുറന്നു ശുഭിത പുറത്തേക്ക് വന്നത്

'രോഹൻ.. Where were you...?

അവൾ ചോദിച്ചു

'ഞാൻ.. ഷൂട്ട് ഉണ്ടായിരുന്നു..'

ഞാൻ പറഞ്ഞു..

രോഹന്റെ രൂപം റൂമിൽ ചെന്നിട്ട് മാറ്റാനായിരുന്നു ഇരുന്നത്. അത് കൊണ്ട് കുറച്ചു നേരം കൂടി അവനായി അഭിനയിച്ചേ മതിയാകൂ..

'ഇന്ന് ഷൂട്ടിനു പോണില്ല എന്ന് പറഞ്ഞതല്ലേ എന്നോട്..?

അവൾ തെലുങ്കിൽ പറഞ്ഞു

'ഓഹ്.. ഞാനത് മറന്നു..'

ഞാൻ പറഞ്ഞു

'ഞാൻ റൂമിൽ പോയി കുറെ നേരം ബെല്ലടിച്ചു.. നീ അവിടെ ഉണ്ടെന്നു കരുതി..'

ഭാഗ്യം സുനിയെ അവിടെ നിർത്തിയത്.. ഞാൻ മനസ്സിൽ ഓർത്തു..

'എന്നാ ഞാൻ പോട്ടെ.. നല്ല ക്ഷീണം..'

ഞാൻ അവളോട് ബൈ പറഞ്ഞിട്ട് റൂമിലേക്ക് നടക്കാൻ തുനിഞ്ഞു

'എന്താ ധൃതി...?

ശുഭിത പെട്ടന്ന് എന്റെ മുന്നിലേക്ക് വന്നു എന്റെ കോളറിൽ

💬 Comments

View all comments