0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 286K

എനിക്ക്...

അർദ്ധ രാത്രിക്ക് മുമ്പ് ആറ് കന്യകകൾ എന്ന കടമ്പ കടക്കാൻ സമറിനു സാധിച്ചു..

ആ വിശേഷ പൂജ കൂടാൻ ചമ്പാരൻ കുടുംബം മുഴുവൻ അവിടെ എത്തിയിരുന്നു.. പെരിയവരുടെ മൂത്ത മകൻ സാമൂവൽ ചമ്പാരനും അയാളുടെ മകനായ രോഹനും അവന്റെ ഭാര്യ ഇവാനിയയും.. സാമൂവലിന്റെ മകൾ റിബയും ഭർത്താവ് ജോൺസണും..

പെരിയവരുടെ രണ്ടാമത്തെ മകനായ ടോമിയും ഭാര്യ ലൈലയും.. പിന്നെ പെരിയവരുടെ ഏക മകൾ ലിനയും ഭർത്താവ് അഗസ്റ്റിനും.. അവരുടെ മകൾ എസ്ത വളരെ നിർബന്ധം പിടിച്ചിട്ടാണ് ഇവിടെ എത്തിയത്.

എസ്തയേ സാധാരണ ഇത്തരം ചടങ്ങുകളിൽ കൊണ്ട് വരാൻ പെരിയവർക്ക് ഇഷ്ടം ആയിരുന്നു.. ആൺകുട്ടികൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ പോലും അവളെ പെരിയവർ കൂട്ടുമായിരുന്നു.. പക്ഷെ എത്ര ഒക്കെ കണ്ടു മടുത്താലും ഈ കാഴ്ചകൾ അവൾക്ക് എന്നും ഒരു ഞെട്ടൽ ആയിരുന്നു

ഇരുണ്ട വെളിച്ചമുള്ള ഒരു വലിയ അറ ആയിരുന്നു പൂജ നടക്കുന്നത്.. കറുത്ത മെഴുതിരകൾ കത്തിച്ചു വച്ച വെളിച്ചം ആണ് അവിടെ ഉണ്ടായിരുന്നത്.. മുറിയുടെ അറ്റത്തു മധ്യത്തിൽ ആയി എല്ലാവരും വച്ചു ആരാധിക്കുന്ന കബന്ധ മൂർത്തിയുടെ പ്രതിമ ഉണ്ടായിരുന്നു.. വികൃതരൂപീയായ ആ ശക്തിയെ എസ്ത നോക്കാൻ തന്നെ മടിച്ചു..

ബലിക്ക് എല്ലാവരും കറുത്ത വസ്ത്രം ആണ് ധരിക്കുക.. ബലി നടത്തുന്ന കനീഷി ഒരു കറുത്ത മുണ്ട് ധരിക്കും.. ബലിക്ക് തയ്യാറാകുന്ന പെൺകുട്ടികൾ കറുത്ത ഗൗൺ മാത്രം മേലേ ധരിക്കും.. അവരുടെ കയ്യിൽ ഒരു പാത്രവും അതിൽ ചുവന്ന നിറത്തിലുള്ള ഒരു പാനീയവും ഉണ്ടായിരിന്നു.. മദ്യവും മറ്റേതോ ലഹരിയും കൊടുത്തു വശഗത ആക്കിയാണ് അവരെ ബലിക്ക് തയ്യാറാക്കുന്നത്..

💬 Comments

View all comments