0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 286K

അത് കൊണ്ട് തന്നെ ഒരുവിധത്തിൽ ഉള്ള ചെറുത്തു നിൽപ്പുകളും അവർക്കില്ലായിരുന്നു...

ആറു പെൺകുട്ടികളും കറുത്ത ഗൗൺ ധരിച്ചു മുഖം താഴ്ത്തി വന്നു.. ചടങ്ങുകൾ ആരംഭിച്ചു.. ദുർ മന്ത്രങ്ങൾ മുഴങ്ങി.. ഓരോ പെൺകുട്ടി ആയി കയ്യിലിരുന്ന പാത്രത്തിലെ രക്തം വായിലേക്ക് ഒഴിച്ചു.. ശേഷം ഗൗൺ ഊരി നഗ്നയാക്കി അവളെ ആറു വട്ടം ചുറ്റും നടത്തും..

ഇതൊക്കെ നടക്കുമ്പോളും എസ്ത പരമാവധി കണ്ണുകൾ താഴേക്ക് തന്നെ നോക്കി നിന്നു.. ഇതൊന്നും കാണാൻ അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. അഞ്ചു പെൺകുട്ടികളെ ബലി കൊടുത്തു കഴിഞ്ഞു ആറാമത്തെ പെണ്ണിന്റെ ഗൗൺ അഴിഞ്ഞപ്പോൾ തന്റെ മുന്നിൽ നിന്ന് രോഹൻ ആരോടോ പിറുപിറുക്കുന്നത് എസ്ത കേട്ടു..

'എന്റമ്മോ.. എവിടുന്ന് പൊക്കിയെടാ ഇതിനെ..?

'നാളെ ന്യൂസിൽ കാണാം മിക്കവാറും.. നടു റോഡിൽ വച്ചു കിഡ്നാപ്പ് ചെയ്തതാ വേറേ വഴി ഇല്ലാഞ്ഞിട്ട്.. ഇനി അതിന് പിറകെ എന്തൊക്കെ വള്ളി വരുമെന്ന് ആർക്കറിയാം..'

സമർ രോഹനോട് പറഞ്ഞു

ആറാമത്തെ പെൺകുട്ടിയേ കുറിച്ചാണ് അവർ സംസാരിച്ചത്.. എന്ത് കൊണ്ടോ എസ്ത മുന്നിലെ ബലിപീഡത്തിലേക്ക് നോക്കി.. മയക്ക് മരുന്ന് കഴിച്ചു സ്വന്തം പ്രതികരണശേഷി പോലും നഷ്ടപ്പെട്ട ആ പെൺകുട്ടിയെ കണ്ടു എസ്തയുടെ മനസാക്ഷി പൊള്ളി.. അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല

'അത്.. അത് കുട്ടിയാണ്..'

അവളുടെ ശബ്ദം ഒരല്പം ഉറക്കെ ആയിരുന്നു

'മോളെ പതുക്കെ..'

അഗസ്റ്റിൻ മോളെ ശകാരിച്ചു

'അത് ചെറിയ കുട്ടിയാണ്...'

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവളുടെ ശബ്ദം അവിടെ നിറഞ്ഞ ദുർ മന്ത്രങ്ങളുടെ മേലേ പോയി. കനീഷി പൂജയിൽ നിന്ന് ശ്രദ്ധ മാറ്റി ഒരു നിമിഷം എസ്തയെ ഒന്ന്

💬 Comments

View all comments