Chapter Title : ടോക്സിക് 2 [സാത്യകി]
നോക്കി. അവൾക്ക് യാതൊരു മാറ്റവും വന്നില്ല. അവൾ കരയാൻ തുടങ്ങി.. പ്രതികരണശേഷി നഷ്ടപ്പെട്ട് കരയാൻ കൂടി വയ്യാത്ത ആ കുട്ടിക്ക് വേണ്ടി എസ്ത കരഞ്ഞു..
കാര്യം വഷളാകുന്നു എന്ന് കണ്ട ഇവാനിയ പെട്ടന്ന് അവളുടെ അടുത്തേക്ക് വന്നു അവളെ മാറ്റി കൊണ്ട് പോയി. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ഇവാനിയക്ക് അറിയില്ലായിരുന്നു.. ഇവാനിയ അവളെ കെട്ടിപ്പിടിച്ചു.. എസ്ത അവളുടെ നെഞ്ചിൽ മുഖം ചേർത്ത് ശബ്ദം ഇല്ലാതെ കരഞ്ഞു..
ആറാമത്തെ ബലിയും കഴിഞ്ഞു കനീഷി തന്റെ മൂർത്തിയുടെ സാമീപ്യത്തിനായി അന്തരീക്ഷത്തിൽ കൈകൾ ഉയർത്തി
'ക്ഷുദ്രവൃത്തികളുടെ മൂർത്തേ... എന്നിലേക്ക് വന്നാലും.. ഏന്റെ ആത്മാവിനെ വാങ്ങിയാലും...'
പൂജയിൽ സംപ്രീതൻ ആയ മൂർത്തിക്ക് കനീഷിയിൽ പ്രവേശിക്കാതെ ഇരിക്കാൻ കഴിയില്ലായിരുന്നു.. ഉള്ളിൽ കബന്ധൻ കയറിയ കനീഷി ഉറക്കെ അലറാൻ തുടങ്ങി..
കബന്ധൻ ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കനീഷിയിലൂടെ കബന്ധൻ ഉത്തരം പറയും.. ചമ്പാരന്മാർ മോതിരം നേടാനായി അത് സ്വന്തം ആക്കിയവനെ കുറിച്ച് ചോദിക്കാൻ തുടങ്ങി.. പക്ഷെ കബന്ധൻ താൻ സേവിക്കുന്ന ആളിനെ കുറിച്ച് ഒന്നും അവരോട് പറഞ്ഞില്ല
'മൂർത്തിക്ക് നമ്മോട് അലോഹ്യമാണോ.. ഒന്നും പറയുന്നില്ല..'
സാം ചമ്പാരൻ ചോദിച്ചു
'ആരെയാണ് സേവിക്കുന്നത് എന്ന് മൂർത്തി പറയില്ല..'
കനീഷിയുടെ സഹ താന്ത്രികന്മാരിൽ ഒരാൾ പറഞ്ഞു
'നമ്മളീ ചെയ്തത് ഒക്കെ വെറുതെ ആയോ..? ഒന്നിനും ഉത്തരം ഇല്ല..'
ടോമി ചോദിച്ചു
'അവസാനം ആയി ഒന്ന് കൂടി ചോദിക്കാം.. അതിന് എന്തെങ്കിലും മറുപടി അവിടുന്ന് തരാതെ ഇരിക്കില്ല..'
താന്ത്രികൻ പറഞ്ഞു..
അയാൾ മുട്ട് കുത്തി നിന്ന് കബന്ധനോട് ഒന്ന് കൂടി ചോദിച്ചു
'അങ്ങയുടെ സേവാ ചക്രം
💬 Comments
View all comments