Chapter Title : ടോക്സിക് 2 [സാത്യകി]
മുറിഞ്ഞിരിക്കുകയാണ്.. കനീഷിക്ക് അങ്ങ് സേവിക്കുന്ന ആളെ കാണാൻ കഴിയുന്നില്ല.. എന്നാണ് അതിനൊരു അവസരം ഭാവിയിൽ ഉണ്ടാവുക...?
സേവകൻ ചോദിച്ചു
അതിനൊരു ഉത്തരം കബന്ധനു നൽകണം.. കാരണം ചോദ്യം ചമ്പാരന്മാർക്ക് വേണ്ടിയുള്ളത് അല്ല. കനീഷിയുമായി ബന്ധം ഉള്ളതാണ്.. മോതിരത്തിന്റെ ഉടമയും മൂർത്തിയും മൂർത്തിയെ സേവിക്കുന്ന കനീഷിയും ഒരു സേവ ചക്രത്തിലെ ഭാഗമാണ്.. മോതിരം നഷ്ടമായപ്പോ മുതൽ അത് മുറിഞ്ഞിരിക്കുകയാണ്.. അത് വീണ്ടും കൂട്ടി ഉറപ്പിക്കാൻ എന്ന പേരിലാണ് സേവകൻ ചോദ്യം ചോദിച്ചത്..
ഭാവിയിൽ നിന്ന് ഉത്തരം കണക്ക് കൂട്ടി കബന്ധൻ കനീഷിയുടെ ശബ്ദത്തിൽ അതിനുത്തരം അരുളി
'ഇന്നേക്ക് പതിനാലാം നാൾ, സൂര്യൻ അസ്തമിച്ചു കഴിഞ്ഞുള്ള ഏത് സമയത്തും ഞാൻ എന്റെ സേവകന്റെ മുന്നിൽ എത്താം...'
അവർ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് ഇപ്പൊ കേട്ടത്.. ആരാണ് മോതിരം കൊണ്ട് പോയതെന്ന് അറിയാൻ കഴിഞ്ഞില്ല. പക്ഷെ അവനെ എന്ന് കാണാൻ കഴിയുമെന്ന് മുൻകൂട്ടി അറിയാൻ പറ്റി. ആ ദിവസം എവിടെ ആണെങ്കിലും അവൻ കനീഷിയുടെ മുന്നിൽ എത്തും.. കാരണം അതാണ് നടക്കാൻ പോകുന്നത്...
ചമ്പാരന്മാർക്ക് മുന്നിൽ ഒരു പ്രതീക്ഷയുടെ വെളിച്ചം വീണു. അവർ ആശ്വസിച്ചു.. ആറു പെൺകുട്ടികളുടെ രക്തം വീണ ബലി പീഠത്തിൽ അവർ നന്ദി പറഞ്ഞു തല മുട്ടിച്ചു വന്ദിച്ചു...
എസ്ത അപ്പോളും ok ആയിരുന്നില്ല.. അവളുടെ തേങ്ങൽ അപ്പോളും ഇവാനിയയുടെ നെഞ്ചിൽ ഇടിക്കുന്നുണ്ട്..
'നീ ഇത്ര സില്ലി ആവാതെ...'
രോഹൻ അവളുടെ അടുത്ത് ആശ്വസിപ്പിക്കാൻ എന്നോണം വന്നു ഇരുന്നു..
'ഇങ്ങനെ ഒക്കെ എന്തിനാ..?
എസ്ത കരഞ്ഞു കൊണ്ട് ചോദിച്ചു
'നമ്മൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഈ
💬 Comments
View all comments