Chapter Title : ടോക്സിക് 2 [സാത്യകി]
മൂർത്തി നമുക്ക് തന്നതാണ്.. ഇന്നത് നമ്മുടെ കയ്യിൽ ഇല്ല.. അപ്പോൾ നമുക്ക് പതിവിലും ആ മൂര്ത്തിയെ സന്തോഷിപ്പിക്കണം.. അത് അത്രേയുള്ളു..'
രോഹൻ പറഞ്ഞു
'അതൊരു കൊച്ചു കുട്ടിയാണ്..'
എസ്ത കരഞ്ഞു കൊണ്ട് പറഞ്ഞു
'എനിക്ക് തോന്നുന്നില്ല എസ്ത.. അവളുടെ നെഞ്ചിന്റെ ഭാഗത്ത് അത്യാവശ്യം നല്ല മുഴ വന്നിട്ടുണ്ട്.. കാലിന് ഇടയിൽ രോമവും കിളിർത്തിട്ടുണ്ട്.. അവളും നിന്നേ പോലൊരു പെൺകുട്ടിയാണ് എസ്ത..'
എസ്തയേ കളിയാക്കി വഷളൻ ചിരിയോടെ രോഹൻ ചിരിച്ചു.. എസ്തയേ ചേർത്ത് പിടിച്ചിരുന്ന ഇവാനിയക്ക് തന്റെ ഭർത്താവിനോട് എപ്പോളും തോന്നാറുള്ള വെറുപ്പ് തോന്നി
എസ്ത പക്ഷെ അവളെ കളിയാക്കിയത് കാര്യം ആക്കിയതേ ഇല്ല.. ആ പെൺകുട്ടിയും മറ്റു അഞ്ചു പെൺകുട്ടികളുടെയും കുടുംബം ഇപ്പോൾ അനുഭവിക്കുന്ന വേദന ഓർത്ത് അവൾ വല്ലാതെ കരഞ്ഞു..
എസ്തയുടെ കരച്ചിൽ സത്യം ആയിരുന്നു.. മകളെ നഷ്ടപ്പെട്ടപ്പോൾ മുതൽ സനൂപ്പേട്ടൻ കരച്ചിൽ നിർത്തിയിട്ടില്ല..
സനൂപേട്ടനും മീനുവും ലോഡ്ജിൽ നിന്ന് പോയി സ്വല്പം കഴിഞ്ഞാണ് ഏട്ടന്റെ കോൾ എന്റെ ഫോണിലേക്ക് വരുന്നത്.. ആദ്യം വിളിക്കുന്നത് എന്നെയാണ്
അവിടുന്ന് പോരുന്ന വഴിയിൽ ഒരു ആളൊഴിഞ്ഞ റോഡിൽ വച്ചു ഒരു കാർ ഓവർ ടേക്ക് ചെയ്തെന്നും കാർ സൈഡ് ആക്കി സ്ഥലം ചോദിച്ചു എന്നുമാണ് സനൂപേട്ടൻ പറയുന്നത്.. ഇരുട്ട് ആയത് കൊണ്ട് കാറിൽ ഇരുന്ന രണ്ട് പേരുടെയും മുഖം ഏട്ടന് ഓർത്തെടുക്കാൻ പറ്റിയില്ല.. വഴി പറയുന്നതിന് ഇടയിൽ ആണ് ഒരാൾ കാറിൽ നിന്നിറങ്ങി തന്നെ കോളറിനു പിടിച്ചു വലിച്ചു വണ്ടിയിൽ നിന്നിറക്കി താഴത്തെ കനാലിലേക്ക് എറിഞ്ഞത്..
സനൂപേട്ടൻ കനാലിൽ വീണു വേദനയിൽ മുകളിലേക്ക് നോക്കുമ്പോൾ മീനൂട്ടിയുടെ കരച്ചിൽ ആണ്
💬 Comments
View all comments