0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 286K

കേൾക്കുന്നത്.. അവർ അവളെ ബലമായി കാറിൽ കയറ്റി.. സനൂപേട്ടൻ കനാലിൽ നിന്ന് കയറി മുകളിൽ വന്നപ്പോൾ അവർ അവളെയും കയറ്റി കാർ വിട്ടു പോയി.. തന്റെ വണ്ടിയുടെ കീയും അവർ എടുത്തു എന്നാണ് സനൂപേട്ടൻ പറഞ്ഞത്..

ഞാനും സുനിയും സംഭവം നടന്ന സ്‌ഥലത്തു എത്തുമ്പോ അവിടെ ആളുകൾ കൂടിയിരുന്നു.. അപ്പോൾ തന്നെ പോലീസും വന്നു. എല്ലാം റെഡി ആകും മീനുവിനെ കണ്ടു പിടിക്കാമെന്ന് ഞാൻ ഒരു നൂറ് വട്ടം പറഞ്ഞെങ്കിലും ഏട്ടന് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

സ്റ്റേഷനിൽ SI യുടെ ടേബിളിന് opposite ആയി സനൂപേട്ടനെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ ഇരുന്നു.. പോലീസ് ഉടനെ തന്നെ അവളെ കണ്ടെത്തും എന്നായിരുന്നു എന്റെയും വിശ്വസം..

പക്ഷെ എന്റെ മനസ് എന്തോ നെഗറ്റീവ് ആയി എല്ലാം കാണാൻ തുടങ്ങി.. എന്തോ മോശം സംഭവിക്കുന്നു എന്ന് എനിക്ക് തോന്നി.. മീനു ഇനിയൊരിക്കലും പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് തിരിച്ചു വരില്ല എന്ന് എന്റെ ഉള്ളിൽ കിടന്നു ആരോ പറയാൻ തുടങ്ങി....

അവർ അവളെ പിടിച്ചു കൊണ്ട് പോകുമ്പോ താഴെ വീണ ബാഗും പൊട്ടി വീണ മാലയും ഒക്കെ ഞങ്ങളുടെ മുന്നിലത്തെ ടേബിളിൽ നിരത്തി വച്ചിട്ടുണ്ടായിരുന്നു.. അതിൽ ചുളുങ്ങി ചെളി പറ്റിയ ഒരു പേപ്പർ കൂടി ഉണ്ടായിരുന്നു..

ഞാനിന്ന് അവൾക്ക് സമ്മാനമായി കൊടുത്ത അവൾ നിധി പോലെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പോയ സമ്മാനം. അവളുടെ പ്രിയ താരം അവൾക്കായ് എഴുതി നൽകിയ ഓട്ടോഗ്രാഫ്..

ഹിമയുടെ ഒപ്പ് വീണതിനു മേലേ എഴുതിയ വാചകങ്ങൾ വീണ്ടും മനസ്സിൽ വായിക്കുമ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി...

"...To

💬 Comments

View all comments