Chapter Title : ടോക്സിക് 2 [സാത്യകി]
ഈ പ്രായത്തിൽ അത് എനിക്കൊരു മോശം വിലയാണ് സൊസൈറ്റിയിൽ ഉണ്ടാക്കുക.. അതിന് കാരണം ആയ നിന്നോട് എനിക്ക് പ്രതികാരം ചെയ്യാനും പറ്റില്ല.. കാരണം നീ മരണത്തിലേക്ക് രക്ഷപ്പെട്ടു പോയില്ലേ..'
രോഹൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തലോടി പറഞ്ഞു
'പക്ഷെ എന്റെ ദേഷ്യം എവിടെ എങ്കിലും തീർക്കണമല്ലോ.. അത് ഞാൻ നിന്റെ കുടുംബത്തിൽ തീർക്കും. നിന്റെ ചേച്ചിയുടെ ഭർത്താവിനെ ഞാൻ കൊല്ലും.. അപ്പോൾ അവൾ വിധവ ആകും.. Is that fair...?
രോഹൻ പറഞ്ഞത് ഒരു ഞെട്ടലോടെ അവൾ കേട്ട് കൊണ്ടിരുന്നു
'പിന്നെ അവളെ ഞാനെന്റെ വെപ്പാട്ടി ആക്കും.. അതിന് നിന്റെ തന്ത എതിർത്താൽ അയാളെ ഞാൻ കൊല്ലും. അവൾ അതിന് സമ്മതിക്കുന്ന വരെ നിന്റെ കുടുംബത്തിൽ ഉള്ളവരെ എല്ലാം ഞാൻ കൊല്ലും.. See.. നിന്റെ അവിവേകം കാരണം എത്ര പേരാണ് അനുഭവിക്കുന്നത്....?
രോഹൻ അവളോട് ചോദിച്ചു
'ഇനി പറ.. നിനക്ക് മരിക്കണോ..?
രോഹൻ ചോദിച്ചു.. കരച്ചിൽ അടക്കി അവളതിന് മറുപടി പറയുന്നത് വരെയും ശാന്തമായി അയാൾ ആ ചോദ്യം ആവർത്തിച്ചു
'വേണ്ട..'
കണ്ണീർ പൊഴിച്ചു കൊണ്ട് ഇവാനിയ പറഞ്ഞു. മരണത്തിന് പോലും തന്നെ രക്ഷിക്കാൻ കഴിയില്ല എന്ന് അവൾക്ക് മനസിലായി
'എന്റെ കുട്ടികൾക്ക് അമ്മ ആകാൻ പറ്റില്ലേ. ഞാൻ പറയുന്നത് എന്തും അനുസരിക്കില്ലേ...?
രോഹൻ പിന്നെയും ചോദിച്ചു.. അവളതിന് എല്ലാം അതേ എന്ന് തന്നെ ഉത്തരം കൊടുത്തു.. ഇതിൽ നിന്നൊരു മോചനം ഉണ്ടാവില്ല എന്ന് അവൾ തിരിച്ചറിയുക ആയിരുന്നു.. അതിനോട് പൊരുത്തപ്പെടുകയായിരുന്നു..
അതിന് ശേഷം ഇവാനിയ രോഹനെ എതിർത്തിട്ടില്ല. അവൾ അയാൾ പറഞ്ഞ വൃത്തികേടുകൾ എല്ലാം
💬 Comments
View all comments