0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.2K

അവളുടെ അടുത്ത് കുനിഞ്ഞു ഇരുന്നു

'ഞാനൊരു ക്രൂരൻ ആണെന്ന് നിനക്ക് മനസിലായല്ലോ.. അതൊരിക്കലും നീ മറക്കരുത്...'

അവളുടെ കവിളിൽ പിടിച്ചു സ്നേഹത്തോടെ പറയുന്നത് പോലെ ആ ചെറ്റ പറഞ്ഞു തുടങ്ങി

'ഞാൻ ഈ ചെയ്തത് ഒന്നും നിന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. നീ അനുസരണക്കേട് കാണിച്ചിട്ട് ആണ്.. അനുസരണക്കേട് കാണിക്കുമ്പോൾ എല്ലാരേയും പോലെ ഭാര്യയെ തല്ലാൻ ഒന്നും എനിക്ക് വയ്യ..  ചമ്പാരൻ ഫാമിലിയിലെ അടുത്ത പരമ്പര വളരേണ്ടത് നിന്റെ ഉള്ളിലാണ്.. അത് കൊണ്ട് നീ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണം..'

രോഹൻ പറഞ്ഞു

ഇവാനിയ മറുത്തു ഒരക്ഷരം പറഞ്ഞില്ല. അവളുടെ നോട്ടത്തിൽ അവളെത്രത്തോളം അവനെ വെറുക്കുന്നുണ്ട് എന്നറിയാൻ സാധിക്കുമായിരുന്നു. ചിലതൊക്കെ അവൾ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു.. ഈ ചെകുത്താനിൽ നിന്ന് ഒരിക്കലും തനിക്ക് രക്ഷയില്ല. തിരിച്ചു കുടുംബത്തേക്ക് ഒരിക്കലും ചെല്ലാൻ തനിക്ക് കഴിയില്ല. തന്റെ അപ്പൻ ഇവരുടെ ചൊല്പടിക്ക് നിൽക്കുന്ന ആളാണ്.. മറ്റെവിടെയും തനിക്ക് അഭയം കിട്ടാൻ പോകുന്നില്ല.. തനിക്ക് മുന്നിലുള്ള ഏക വഴി മരണമാണ്.. ഇങ്ങനെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നതിലും ഭേദം മരണമാണ്..  ഇവാനിയ അത് ചിന്തിച്ചു ഉറപ്പിച്ചിരുന്നു

അവളുടെ ചിന്ത രോഹന് എളുപ്പം മനസിലായി..

'നിനക്ക് എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ല എന്ന് എനിക്ക് അറിയാം. എന്റെ കുട്ടികളെ ചുമക്കാൻ താല്പര്യം ഇല്ലെന്നും അറിയാം. പക്ഷെ നീ എന്നെ ഇഷ്ടപ്പെട്ടെ തീരൂ. എന്റെ കുഞ്ഞിനെ പ്രസവിച്ചേ തീരൂ..'

രോഹൻ തുടർന്നു

'നീയിപ്പോ ആത്മഹത്യയേ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നെനിക്കറിയാം.. അതിൽ നിന്നേ ഞാൻ തെറ്റ് പറയില്ല.. പക്ഷെ നീയിപ്പോ അത് ചെയ്താൽ ഞാൻ widower ആകും.

💬 Comments

View all comments