Chapter Title : ടോക്സിക് 2 [സാത്യകി]
എന്തോ എഴുതി കൊണ്ടിരുന്ന സുനി ചോദിച്ചു. കണ്ണിന് മുമ്പിൽ ഇല്ലെങ്കിലും ഞാൻ അവിടെ ഉണ്ടെന്ന് അവന് അറിയാം. ഇത്തരം ചോദ്യവും ഉത്തരവും എല്ലാം ഞങ്ങൾക്ക് ശീലമായി വരുന്നു
'ഞാൻ ഈ ബിൽഡിംഗ് എന്റെ കൂടെ ഇൻവിസിബിൾ ആകുമോ എന്ന് നോക്കുവായിരുന്നു ..'
ഭിത്തിയിൽ തൊട്ട് കൊണ്ട് ഞാൻ പറഞ്ഞു
'ബിൽഡിങ് മറച്ചിട്ട് നിനക്ക് എന്തിനാ..? ഇഷ്ടിക ഇളക്കി വിൽക്കാനോ..?
സുനി ചോദിച്ചു
'അല്ലടാ.. നമ്മൾ എന്ത് ടച്ച് ചെയ്തു മോതിരം ഇട്ടാലു അതും കൂടെ ഡീസപ്പിയർ ആകുമല്ലോ. അത് എന്തൊക്കെ വച്ചു സാധിക്കും എന്ന് നോക്കിയതാ..'
മോതിരം ഊരി ഞാൻ പറഞ്ഞു
'വലിയ വലിയ സാധനങ്ങൾ ഒന്നും വർക്ക് ആകില്ല. ബിൽഡിങ്, കാർ, ബൈക്ക്.. പക്ഷെ വേറൊരു മനുഷ്യൻ കൂടെ ഡീസപ്പിയർ ആകും.. അതെന്താ അങ്ങനെ..?
'അതൊക്കെ നമുക്ക് എങ്ങനെ അറിയാം. ചത്തു പോയ പെരിയോരോട് ചോദിച്ചാൽ അറിഞ്ഞേനെ..'
സുനി എഴുത്ത് തുടർന്നു കൊണ്ട് പറഞ്ഞു
'നീ എന്താണ് ഈ എഴുതുന്നത്..?
അവൻ എഴുതുന്നത് അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്
'ഞാൻ ഒരു ലിസ്റ്റ് ഉണ്ടാക്കുവാ..'
സുനി പറഞ്ഞു
'ലിസ്റ്റോ..? എന്ത് ലിസ്റ്റ്...?
ഞാൻ ചോദിച്ചു
'അത്യാവശ്യം ആയി കാണേണ്ട സിനിമ നടികളുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ്..'
സുനി പറഞ്ഞു
ഞാൻ ആ പേപ്പർ കയ്യിലെടുത്തു നോക്കി.. 90s ഹീറോയിൻ തൊട്ട് ഹോളിവുഡ് വരെ നീണ്ടു കിടക്കുന്ന നായികമാരുടെ ഒരു ലിസ്റ്റ്..!
'ഇതെന്തിന്..?
ഞാൻ ചോദിച്ചു
'എനിക്ക് അവരെ ഒക്കെ രഹസ്യമായി ദർശിക്കേണ്ടത് ഉണ്ട്..'
സുനി പറഞ്ഞു
'ഡേയ് അതൊന്നും ശരിയാവില്ല..'
ഞാൻ പറഞ്ഞു
'അതെന്താ ശരിയാവാത്തത്.. നീ മാത്രം
💬 Comments
View all comments