0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285K

തന്നു. എന്റെ അപ്പൻ അപ്പൂപ്പൻമാർ ആയി ഉപയോഗിച്ച മോതിരം പോലെയാണ് അവൻ പിന്നെ സംസാരിച്ചത്

'എന്നാലും ഇതെങ്ങനെ..? Why..?

ഞാൻ മോതിരം വിരലിൽ ഇട്ടു. അതിന്റെ പവർ എങ്ങനെ തീർന്നു എന്ന് എനിക്ക് മനസിലായില്ല

'ബാലു....'

സുനി വീണ്ടും ഇരിപ്പടത്തിൽ നിന്ന് എണീറ്റ് എന്നെ വിളിച്ചു

'എന്താടാ..?

ഞാൻ ചോദിച്ചു

'പവർ പിന്നെയും വന്നോ..? നിന്നേ കാണാൻ മേല..'

അവൻ പറഞ്ഞു

ശരിയാണല്ലോ.. ഞാൻ അദൃശ്യൻ ആണ്. ഞാൻ മോതിരം ഊരി

'പിന്നെ എന്താ അത് അവിടെ വച്ചു വർക്ക്‌ ആകാഞ്ഞത്..?

ഞാൻ ചോദിച്ചു

'ഇടക്ക് എന്റെ കാൽ മേശയിൽ തട്ടിയപ്പോ ഞാൻ അറിയാതെ ദൈവത്തെ വിളിച്ചായിരുന്നു. ഇനി അത് കൊണ്ട് ചെകുത്താൻ എന്നോട് കലിപ്പ് ആയതാണോ..?

സുനി എന്നോട് ചോദിച്ചു

'ഹേയ്... അതൊന്നും ആവില്ല..'

എനിക്ക് അത് അത്ര വർക്കിംഗ്‌ ആയില്ല. വേറെ എന്തോ റീസൺ ഉണ്ട്. അതെങ്ങനെ കണ്ട് പിടിയ്ക്കും..?

'നീ അതൊന്ന് തന്നെ..'

സുനി മോതിരം നീട്ടി. ഞാൻ അവന് അത് എറിഞ്ഞു കൊടുത്തു. അവനത് ക്യാച്ച് ചെയ്തു.. സുനി അത് വിരലിൽ കേറ്റാൻ പോയപ്പോ ഞാൻ വീണ്ടും അവനെ തിരുത്തി

'മറ്റെ വിരലിൽ ഇട് പൊട്ടാ..'

ഞാൻ പറഞ്ഞു. നടു വിരലിൽ നിന്നും തിരിച്ചൂരി അവൻ മോതിരം മോതിരവിരലിൽ ഇട്ടു.. ആ നിമിഷം തന്നെ അവൻ അപ്രത്യക്ഷനുമായി..

'നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ..?

അവൻ ചോദിച്ചു

'ഇല്ല..'

ഞാൻ പറഞ്ഞു

'സത്യം...?

അവൻ ചോദിച്ചു

'ആ കണ്ണാടിയിൽ നോക്കെടാ. അപ്പോൾ അറിയാലോ..'

ഞാൻ പറഞ്ഞു. അപ്പോളാണ് സുനിക്ക് ശരിക്കും വിശ്വാസം ആയത്.

💬 Comments

View all comments