0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 283.9K

അടിച്ചിട്ടാണ് ഷൂട്ടിനു വരുന്നത് എന്നായിരുന്നു. അവളുടെ സംശയം ഉളവാക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം എല്ലാവരിലും ആ സംശയം ഉറപ്പിച്ചു.. പക്ഷെ അതിന് പിന്നിൽ ഞാൻ ആയിരുന്നു എന്നുള്ളത് അവരോ താരയോ തിരിച്ചറിഞ്ഞില്ല.

പിടിക്കപ്പെടില്ല എന്ന് ഉറപ്പ് വന്നപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി വന്നു..

അന്ന് രോഹനും താരയും ഒരുമിച്ചുള്ള ഒരു സീനാണ് ഷൂട്ട്‌ ചെയ്യുന്നത്. കഥയിൽ പുതിയ കാലഘട്ടത്തിൽ വരുന്ന പോർഷൻസ് ആണ് ഷൂട്ട്‌ ചെയ്യുന്നത്. കുറച്ചു ലോങ്ങ്‌ ആയിട്ടുള്ള സീക്വൻസ് ആണ്. രോഹൻ അത് മര്യാദക്ക് പഠിച്ചു ചെയ്യുമെന്നത് തന്നെ വലിയ സംശയം ആണ്.. Script ലെ അന്നത്തെ പോർഷൻസ് കണ്ടത് കൊണ്ട് എന്താണ് സീൻ എന്ന് എനിക്ക് ഊഹം ഉണ്ടായിരുന്നു.. അത് കൊണ്ട് ഇന്ന് കുറച്ചു കൂടി വലിയൊരു തമാശ ഒപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

ഷൂട്ട് ഒരു ഭാഗത്ത്‌ നടന്നോണ്ട് ഇരിക്കുമ്പോ ഞാൻ മാറി പോയി മോതിരം ധരിച്ചു അദൃശ്യൻ ആയി.. രോഹനും താരയും സ്പോട്ടിൽ നിന്ന് അഭിനയിച്ചോണ്ട് ഇരിക്കുക ആണ്..

'മിത്രാ.. നീ എന്നെ ഒന്ന് വിശ്വസിക്കൂ..'

രോഹൻ തന്റെ ഡയലോഗ് പറഞ്ഞു

'ഞാൻ ഇനിയും നിന്നേ വിശ്വസിക്കണോ..?

താര അവളുടെ ഡയലോഗ് പറഞ്ഞു

'നീ കരുതുന്നത് പോലെ ഒരാളല്ല ഞാൻ. നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുക ആണ്..'

രോഹൻ ആ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോ ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു. ഫ്രയിമിൽ ഞാൻ എത്തിയിട്ടും ചുറ്റുമുള്ള ക്യാമറയിൽ ഒന്നും എന്നെ പതിഞ്ഞില്ല.

'നീ ആരാണെന്ന് എനിക്ക് നല്ലത് പോലെ അറിയാം.. നീ ഒരു മൃഗം ആണ്.. നീ എന്നെ സഹായിച്ചത് പോലും

💬 Comments

View all comments