0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.2K

തോന്നി..

'സിനിമ അല്ലേ.. ഇങ്ങനെ ഒക്കെ ആണ്.. മുകളിലേക്ക് പോകാൻ കിട്ടുന്ന വഴികളിൽ കൂടി ഒക്കെ കേറണം.. അവിടെ എന്ത് വൃത്തികേട് ഉണ്ടേലും ചവിട്ടി കേറണം..'

ഞാൻ എന്റെ വിഷമം സുനിയോട് പറഞ്ഞപ്പോ അവൻ എന്നോട് പറഞ്ഞു

'എന്നാലും അവൾ ഇവന്റെ കൂടെ ഒക്കെ അഭിനയിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവന് industry യിൽ ഉള്ള പേര് ഒക്കെ അറിഞ്ഞിട്ട് തന്നെ ആണോ ഇതിലേക്ക് വന്നു തല വച്ചത്..?

ഞാൻ പറഞ്ഞു

'അവളുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോ ഇത് കിടിലൻ ചാൻസ് ആണ്. പടം ഊമ്പിയാലും പ്രൊമോഷൻ വഴിയൊക്കെ നാലഞ്ചു state ൽ അവളുടെ മുഖം എത്തും. റീച് കൂടും. തെലുങ്കിൽ നിന്നൊക്കെ ഇഷ്ടം പോലെ റോൾസ് പിറകെ വരും.. പിന്നെ ഗോവർദ്ധൻ സാറിന്റെ പടം ആയത് കൊണ്ട് രോഹന്റെ മറ്റു പടങ്ങൾ പോലെ ആകില്ല എന്ന് കരുതി കാണും..'

സുനി പറഞ്ഞു

ഹിമയുടെ ലൊക്കേഷനിലെ ആദ്യ ഡേ ആയിരുന്നു അത്.. അഹങ്കാരിയും അലസയുമായ താരയിൽ നിന്ന് പ്രസന്നവദനയായി എപ്പോളും കാണപ്പെടുന്ന ഹിമയിലേക്ക് ഉള്ള മാറ്റം സെറ്റിൽ ഒരു പോസറ്റീവ് അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.. കാണാനും താരയേക്കാൾ വളരെ മെച്ചം.. ഈ റോളിന് പറ്റിയ പ്രായവും ഹിമയ്ക്ക് തന്നെ ആണ്.. മൊത്തത്തിൽ താര പോയത് നന്നായി എന്ന് സെറ്റിൽ തന്നെ ഒരു പറച്ചിൽ ആദ്യത്തെ ദിവസം തന്നെ ഉണ്ടായി..

എന്നാൽ ഹിമയുടെ എൻട്രി ഇഷ്ടം ആവാത്ത ആളുകളും സെറ്റിൽ ഉണ്ടായിരുന്നു.. അത് മറ്റാരും അല്ല, സിനിമയിലെ മറ്റു നായികമാർ തന്നെ ആയിരുന്നു..

സെക്കന്റ്‌ ഹീറോയിൻ ആയ ശുഭിതയ്ക്ക്

💬 Comments

View all comments