0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.2K

വാർത്ത ശരിയാണ് എന്നതിനെ ബലപ്പെടുത്തി.

താരയുടെ ഒഴിച്ചുള്ള പോർഷൻസ് ആണ് നിലവിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. സെക്കന്റ്‌ ഹീറോയിൻ ആയ ശുഭിതയും രോഹനും ഒരുമിച്ചുള്ള കുറച്ചധികം സീനുകൾ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ കവർ ചെയ്തു കൊണ്ട് ഇരുന്നത്..

അങ്ങനെ ഷൂട്ടിംഗ് നിടയിൽ ഒരു നട്ടുച്ചക്ക് ആണ് ഒരു ഓൾഡ് ബെൻസ് കാർ ഞങ്ങളുടെ എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് ലൊക്കേഷനിലേക്ക് വരുന്നത്. ശ്രീനിധിയോ ശ്രീലീലയോ രാഗിണിയോ ഒന്നും അല്ല.. വന്നത് മലയാളത്തിലെ ഒരു യുവനടി ആയിരുന്നു.. - ഹിമ നമ്പ്യാർ..

അത് ശരിക്കും ഞാൻ ഒട്ടും ഊഹിക്കാത്ത ഒരു പേരായിരുന്നു. ഞാൻ മാത്രം അല്ല ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാസ്റ്റിംഗ് തന്നെ ആയിരുന്നു ഹിമയുടേത്. കാരണം താരയേ പോലെ stardom ഉള്ളൊരു നായികക്ക് പകരം സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയ ഏതെങ്കിലും നായിക തന്നെ വരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഹിമ പക്ഷെ മലയാളത്തിലും തമിഴ്ലും മാത്രമേ സിനിമകൾ ചെയ്തിട്ടുള്ളു.. മലയാളത്തിൽ അത്യാവശ്യം പേരുള്ള നായിക ആണെങ്കിൽ കൂടി pan indian സിനിമയെ pull ചെയ്യാനുള്ള മാർകറ്റ് ഒന്നും ഹിമയ്ക്ക് ഇപ്പോൾ ആയിട്ടില്ല

അതിലും എന്നെ വിഷമിപ്പിച്ചത് ഹിമ, രോഹന്റെ പെയർ ആകുന്നു എന്നതാണ്. കുറെയേറെ നിബന്ധനകൾ വച്ചിട്ടാണ് ഹിമ ഈ പ്രൊജക്റ്റ്‌ ന് ok പറഞ്ഞത് എന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ എന്ത് തന്നെ ആയാലും നേടാനുള്ളത് ഏത് വഴിയേയും രോഹൻ നേടിയിരിക്കും.. ഹിമയെ പോലെ industry യിൽ നല്ല പേരുള്ള ഒരു നായിക രോഹന്റെ കൂടെ അഭിനയിച്ചു ആ പേര് നഷ്ടപ്പെടുത്തുന്നതിൽ എനിക്കൊരു വിഷമം

💬 Comments

View all comments