Chapter Title : ടോക്സിക് 2 [സാത്യകി]
എന്ന്.. ഇല്ലേൽ വേറെ വഴി നോക്കാം..'
അതും പറഞ്ഞു നാവിലേക്ക് എന്തോ വച്ചു കൊണ്ട് രോഹൻ പറഞ്ഞു.. ഏതോ കൂടിയ സാധനം ആണ്..
അത് കഴിഞ്ഞു കുറച്ചു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല. ആ സമയം സുനി നാട്ടിലേക്ക് വിട്ടു. സാധാരണ അവൻ അങ്ങനെ പോകാറുള്ളത് അല്ല. അവൻ പോയി കഴിഞ്ഞു എനിക്ക് ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്തു. വൈകിട്ട് സനൂപേട്ടൻ വരുമ്പോൾ കമ്പിനി കിട്ടുമെങ്കിലും സുനി എന്റെ വൈബിനു പറ്റിയ ആളായിരുന്നു.. അവൻ നാട്ടിൽ പോയി.. അവന്റെ വീട്ടുകാരുടെ അടുത്ത്. ഞാൻ ആണേൽ എന്റെ വീട്ടിൽ പോയിട്ട് നാളുകൾ ആയി.. അവിടെ ആണേൽ ആരുമില്ല താനും.. അമ്മ ചേച്ചിയുടെ ഒപ്പം പുറത്താണ്.. ഞാൻ പഠനം പാതിക്ക് നിർത്തി സിനിമക്ക് പിന്നാലെ അലഞ്ഞതോടെ വീട്ടിൽ നിന്ന് ഏകദേശം പുറത്തായ പോലെ ആയിരുന്നു.. സിനിമയോട് ഉള്ള പാഷൻ കൊണ്ട് ഫാമിലി എന്നിൽ നിന്ന് അകലുന്നതും ഞാൻ കാര്യമാക്കിയില്ല. പക്ഷെ ഇത് പോലെ ചില അവസരങ്ങളിൽ ഏകാന്തത വല്ലാതെ വന്നങ്ങു മൂടിക്കളയും..
ആ മൂടിക്കെട്ടൽ അങ്ങ് ഒഴിവാക്കാൻ ഞാൻ ബാർ ൽ ഇരുന്നു രണ്ടെണ്ണം കീച്ചി. ബാറിൽ പോയാൽ അവിടെ പരിചയം ഇല്ലെങ്കിലും ഒരു വൈബ് ലുള്ള ആരെങ്കിലും ഒക്കെ ഉണ്ടാകും. അടിക്കമ്പിനി ആയിട്ട് എന്തെങ്കിലും ഒക്കെ ലോക കാര്യങ്ങൾ സംസാരിച്ചു ഇരിക്കാൻ പറ്റുന്നവർ.. അന്നും കിട്ടി ഒരു gang നേ. പിളേളർ സെറ്റാണ്.. ഞാൻ ഫിലിം ഫീൽഡിൽ ഉള്ളത് ആണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ഇന്ട്രെസ്റ് കൂടി..
പിന്നെ ഞങ്ങളുടെ ചർച്ചകൾ ഭരതൻ തൊട്ട് tarantino വരെ സഞ്ചരിച്ചു.. സിനിമയെ സ്നേഹിക്കുന്ന
💬 Comments
View all comments