0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.2K

നോക്കി.. കാറും സേഫ് ആയി നിന്നിട്ടുണ്ട്. എവിടെയും കൊണ്ട് കേറ്റിയിട്ടില്ല.. ഭാഗ്യം. അല്ലേൽ വള്ളി ആയേനെ.. കാറുകാരുടെ അടുത്തേക്ക് ഞാൻ സ്വല്പം ദേഷ്യത്തിൽ ചെന്നു.. ഡ്രൈവർ കാറിൽ നിന്നും പുറത്ത് ഇറങ്ങി

'എന്തെങ്കിലും പറ്റിയോ..?

അയാൾ അത് തെലുങ്കിൽ ആണ് ചോദിച്ചത്. ഞാൻ നമ്പർ പ്ലേറ്റ് നോക്കി.. അപ്പോൾ ഇവിടെ ഉള്ളവർ അല്ല

'എനിക്കൊന്നും പറ്റിയില്ല.. വണ്ടിക്ക് എന്തേലും ഉണ്ടേല് ഉള്ളു.. എന്ത് വരവാടോ വന്നെ..?

ഞാൻ മലയാളത്തിൽ ആണ് തിരിച്ചു പറഞ്ഞത്

ഞാൻ അത് പറഞ്ഞപ്പോ ആണ് പിന്നിലെ ഡോർ തുറന്നു ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങിയത്..

'ഐആം സോറി.. വീ ആർ വെരി വെരി സോറി.. ബട്ട്‌ ദിസ്‌ ഇസ് നോട് ഔർ മിസ്റ്റേക്..'

അവൾ എന്നോട് പറഞ്ഞു. ഞാൻ ചൂടായത് ആണെന്ന് അവൾ ധരിച്ചു.. ഞാൻ സ്വല്പം റെയ്‌സ് ആയിട്ടാണ് സംസാരിച്ചത്. പക്ഷെ ദേഷ്യപ്പെടൽ ഒന്നും ആയിരുന്നില്ല. അവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ചൂണ്ടി കാണിക്കാൻ ഒരു ഗൗരവം ഇട്ടു എന്ന് മാത്രം. അധികം ചൂടാവാൻ എനിക്കും പറ്റില്ലല്ലോ. ഞാൻ അടിച്ചിട്ട് അല്ലേ വണ്ടി എടുത്തത്..

'നിങ്ങടെ മിസ്റ്റേക്ക് അല്ലേൽ പിന്നെ എന്റെ മിസ്റ്റേക്ക് ആണോ..?

ഞാൻ ചോദിച്ചു

അപ്പോൾ ആണ് അവളുടെ മുഖം ഞാൻ വെളിച്ചത്ത് കണ്ടത്. എവിടോ കണ്ടിട്ട് ഉണ്ടല്ലോ ഞാൻ ഇവളെ.. മദ്യത്തിന്റെ പെരുപ്പ് വിട്ടു എന്റെ തലച്ചോർ അവളെ തിരയാൻ തുടങ്ങി

'അല്ല സാർ..  എതിരെ വന്ന ഒരു വണ്ടി റോങ്ങ്‌ കേറിയാണ് വന്നത്. അത് തട്ടാതെ ഇരിക്കാൻ ബ്രേക്ക്‌ പിടിച്ചത് ആണ്. പക്ഷെ വണ്ടി പാളി പോയി..

💬 Comments

View all comments