0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

ടാ പിശുക്കാ നിന്റെ അമ്മായി അപ്പന്റെൽ നല്ല കാശില്ലേ ഒരു വിദേശയാത്ര പ്ലാൻ ചെയ്തുകൂടെ

അർജുൻ : നീ പോയേ റിയാസേ ഞാൻ എന്റെ കാശിനാ അവളെ കൊണ്ടുപോകുന്നെ ഇപ്പോൾ ഇതേ പറ്റു വിദേശമൊക്കെ അല്പം കഴിഞ്ഞു നോക്കാം

റിയാസ് : അങ്ങനെയാണെങ്കിൽ മൂന്നാറ് എന്റെ കൂട്ടുകാരന്റെ ഒരു റിസോർട്ട് ഉണ്ട് ഞാൻ വിളിച്ച് സെറ്റ് ആക്കി തരാം

അർജുൻ : എന്നാൽ പിന്നെ അത് മതിയാകും... ടാ പിന്നെ ഇവിടെ അടുത്ത് എവിടെയാ നല്ല സ്റ്റുഡിയോ ഉള്ളത്

റിയാസ് : ഇപ്പോൾ എന്തിനാ സ്റ്റുഡിയോ

അർജുൻ : അതൊക്കെയുണ്ട് നീ പറ...

*****************************

അന്നേ ദിവസം രാത്രി അല്പം വൈകിയാണ് അർജുൻ വീട്ടിൽ തിരിച്ചെത്തിയത്

സാന്ദ്ര : ഏട്ടൻ ഇത് എവിടെ പോയതായിരുന്നു

അർജുൻ : ഫ്രണ്ട്സിന്റെ വക ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു ഇറങ്ങിയപ്പോൾ വൈകി

സാന്ദ്ര : ഉം ഏട്ടത്തി ഒരുപാട് തവണ അനേഷിച്ചു ഫോൺ ഓഫ്‌ ആയിരുന്നു അല്ലേ

അർജുൻ :ചാർജ് തീർന്നു പോയെടി അല്ല അവൾ എവിടെ ഉറങ്ങിയോ

സാന്ദ്ര : അറിയില്ല കുറേ നേരം ഇവിടെ തന്നെ ഉണ്ടായിരുന്നു കുറച്ച് മുൻപാ റൂമിലേക്ക്‌ പോയത്

പെട്ടെന്നാണ് അച്ഛനും അമ്മയും അവിടേക്ക്‌ എത്തിയത്

അച്ഛൻ : എന്താടാ ഇത് കുറച്ച് നേരത്തേ വന്നുകൂടായിരുന്നോ

അർജുൻ : സോറി അച്ഛാ അല്പം ലേറ്റായി

അച്ഛൻ : അജു ഇനി പഴയപോലെ ഒന്നും പറ്റില്ല കേട്ടോ ആ കൊച്ചു ഇത്രയും നേരം കാത്തിരുന്ന് മടുത്തിട്ടാ പോയത്

അർജുൻ : ഇനി ഉണ്ടാകില്ല ഉറപ്പ് പിന്നെ

💬 Comments

View all comments