0%

Chapter Title : Tomboy love 3 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

നല്ല കൈപുണ്യമുണ്ട്

രാജീവ് : ശെരിയാ അവൾ ഉണ്ടാക്കുന്നതിനോക്കെ ഒരു പ്രത്തെക രുചിയാ

അർജുൻ : ഇന്ന് ഞാൻ കാർ വേണ്ടെന്ന് പറഞ്ഞത് അങ്കിളിനെ കൊച്ചാക്കാൻ ആയിരുന്നില്ല

രാജീവ് : എനിക്ക് അറിയാം മോനെ ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല

അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഞങ്ങൾക്ക് ഒരുപാട് പൈസ തന്നു കഴിഞ്ഞു സത്യം പറഞ്ഞാൽ ഞങ്ങൾ അങ്ങനെയൊരു അവസ്ഥയിലായിപ്പോയി അതുകൊണ്ടാ ആ പൈസ വാങ്ങേണ്ടി വന്നത് ശെരിക്കും അങ്കിളിന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ഷെയിം ഉണ്ട്

രാജീവ് : എന്തിന് ഞാൻ അത് സന്തോഷത്തോടെ തന്നെയാ തന്നത് നിങ്ങളുടെ കമ്പനിക്ക്‌ സംഭവിച്ചതൊക്കെ എനിക്കറിയാം അതുകൊണ്ട് മോൻ വിഷമിക്കുകയൊന്നും വേണ്ട

അർജുൻ : അതുകൊണ്ടല്ല അങ്കിൾ എനിക്കെന്തോ അമ്മുവിനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് അങ്കിൾ അവളോട് പൈസയുടെ കാര്യം പറഞ്ഞിരുന്നില്ലേ

രാജീവ് : അവൾക്ക് ഒന്നും അറിയില്ല അറിഞ്ഞാൽ അവൾ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു അവളെ തൂക്കിവിൽക്കരുത് എന്ന് മാത്രമാണ് അവൾ എന്നോട് പറഞ്ഞിരുന്നത് പക്ഷെ എനിക്കങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല..... അർജുൻ അവളെ സ്നേഹിച്ചാൽ മാത്രം മതിയാകും ആ പൈസയെ കുറിച്ചോർത്ത് വിഷമിക്കുകയേ വേണ്ട

അർജുൻ : അവളെ സ്നേഹിക്കാൻ എനിക്ക് പൈസയുടെ ആവശ്യമൊന്നും ഇല്ല അങ്കിൾ ഉടനെ കമ്പനി പഴയത് പോലെയാകും അപ്പോഴേക്കും അങ്കിളിന്റെ കയ്യിൽ നിന്നും വാങ്ങിയ മുഴുവൻ പൈസയും ഞാൻ തിരികെ തരും

രാജീവ് : അമ്മു ഭാഗ്യം ചെയ്ത കുട്ടിയാ അതാ അവൾക്ക്‌ നിന്നെ ഭർത്താവായി കിട്ടിയത് എന്റെ മനസ്സ് നിറഞ്ഞു പലരും കിട്ടുന്നതെല്ലാം വാങ്ങിയെടുക്കാൻ നോക്കുന്ന ഈ കാലത്ത്‌

💬 Comments

View all comments