Chapter Title : Tomboy love 3 ❤❤ [Fang leng]
: നിങ്ങൾ ഈ സംസാരമൊക്കെ നിർത്തിക്കെ അർജുൻ നീ എപ്പോഴാ ഇറങ്ങുന്നേ
അർജുൻ : രാവിലെ തന്നെ ഇറങ്ങും ഇന്ന് അമ്മുവിന്റെ വീട്ടിൽ സ്റ്റേ ചെയ്യാം എന്ന് വച്ചു എന്നിട്ട് നാളെ മൂന്നാറിലേക്ക് പുറപ്പെടും
ശ്രുതി : അമ്മുവിന്റെ വീട്ടിൽ പോകുന്ന കാര്യം നീ ഇന്നലെ പറഞ്ഞിരുന്നില്ലല്ലോ
അർജുൻ : അത് പിന്നീട് തീരുമാനിച്ചതാ പിന്നെ ചേട്ടാ കാർ ഒരു 4 ദിവസത്തേക്ക് ഞാൻ എടുക്കുവാണെ
അമൽ : നാല് ദിവസത്തേക്കൊ... നീ രാജീവ് അങ്കിനോട് ഒരു കാർ വാങ്ങിതരാൻ പറയാത്തതെന്താ
അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഒരുപാട് പൈസ തന്നില്ലേ അല്ലെങ്കിൽ തന്നെ കാർ ഒക്കെ ചോദിക്കുന്നത് മോശമാ...
അമൽ : എന്ത് മോശം കുറവൊന്നും നോക്കാതെ അമ്മുവിനെ നീ കെട്ടിയില്ലേ അപ്പോൾ പിന്നെ ചോദിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല
അർജുൻ : കുറവോ ചേട്ടൻ എന്താ ഉദ്ദേശിച്ചത്..
അമൽ : അത് പിന്നെ ഞാൻ....
അർജുൻ : എനിക്ക് കാർ വേണ്ട ഞാൻ റെന്റെ കാർ എടുത്തൊളാം
ഇത്രയും പറഞ്ഞു അർജുൻ വീടിനുള്ളിലേക്ക് കയറി
ശ്രുതി : ചേട്ടൻ എന്താ ഈ കാണിച്ചേ അവന് അത് തീരെ പിടിച്ചിട്ടില്ല
അച്ഛൻ : നിനക്ക് എന്ത് പറയണം പറയണ്ട എന്ന് ഒരു ബോധവും ഇല്ലേ അമലേ
അമൽ : എന്താ ഞാൻ സത്യമല്ലേ പറഞ്ഞത്
അമ്മ : മതി രാവിലെ തന്നെ മനസമാധാനം കളയാനായിട്ട്
അപ്പോഴേക്കും അമ്മു താഴേക്ക് എത്തിയിരുന്നു
അമ്മു : അർജുൻ പാക്കിങ്ങ് ഒക്കെ കഴിഞ്ഞു ... അല്ല മുഖമെന്താ വല്ലാതിരിക്കുന്നെ
💬 Comments
View all comments