Chapter Title : Tomboy love 3 ❤❤ [Fang leng]
ചേട്ടാ കാർ ഒരു 4 ദിവസത്തേക്ക് ഞാൻ എടുക്കുവാണെ
അമൽ : നാല് ദിവസത്തേക്കൊ... നീ രാജീവ് അങ്കിനോട് ഒരു കാർ വാങ്ങിതരാൻ പറയാത്തതെന്താ
അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഒരുപാട് പൈസ തന്നില്ലേ അല്ലെങ്കിൽ തന്നെ കാർ ഒക്കെ ചോദിക്കുന്നത് മോശമാ...
അമൽ : എന്ത് മോശം കുറവൊന്നും നോക്കാതെ അമ്മുവിനെ നീ കെട്ടിയില്ലേ അപ്പോൾ പിന്നെ ചോദിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല
അർജുൻ : കുറവോ ചേട്ടൻ എന്താ ഉദ്ദേശിച്ചത്..
അമൽ : അത് പിന്നെ ഞാൻ....
അർജുൻ : എനിക്ക് കാർ വേണ്ട ഞാൻ റെന്റെ കാർ എടുത്തൊളാം
ഇത്രയും പറഞ്ഞു അർജുൻ വീടിനുള്ളിലേക്ക് കയറി
ശ്രുതി : ചേട്ടൻ എന്താ ഈ കാണിച്ചേ അവന് അത് തീരെ പിടിച്ചിട്ടില്ല
അച്ഛൻ : നിനക്ക് എന്ത് പറയണം പറയണ്ട എന്ന് ഒരു ബോധവും ഇല്ലേ അമലേ
അമൽ : എന്താ ഞാൻ സത്യമല്ലേ പറഞ്ഞത്
അമ്മ : മതി രാവിലെ തന്നെ മനസമാധാനം കളയാനായിട്ട്
അപ്പോഴേക്കും അമ്മു താഴേക്ക് എത്തിയിരുന്നു
അമ്മു : അർജുൻ പാക്കിങ്ങ് ഒക്കെ കഴിഞ്ഞു ... അല്ല മുഖമെന്താ വല്ലാതിരിക്കുന്നെ
അർജുൻ : ഹേയ് ഒന്നുമില്ല നിനക്ക് തോന്നുന്നതാ
**************************
കുറച്ചു സമയത്തിന് ശേഷം
"അമ്മേ, അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ "
വീടിന് പുറത്തേക്കിറങ്ങിയ ശേഷം ശേഷം അർജുൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു
അച്ഛൻ : ശെരി സൂക്ഷിച്ചു പോയിട്ട് വാ
അമ്മ : ഇടക്കിടക്ക് വിളിക്കണം കേട്ടല്ലോ
അർജുൻ : ശെരി അമ്മേ
അമൽ : ടാ വേണമെങ്കിൽ കാർ എടുത്തൊ
അർജുൻ : വേണ്ട ഏട്ടാ ഞാൻ റിയാസിനോട് പറഞ്ഞിട്ടുണ്ട് അവൻ ഇപ്പോൾ എത്തും അപ്പോൾ ശെരി
ഇത്രയും പറഞ്ഞു അർജുനും അമ്മുവും വീടിനു പുറത്തേക്ക് ഇറങ്ങി
അമ്മു : ഏട്ടന്റെ കാർ എന്താ എടുക്കാത്തെ
അർജുൻ : വരാൻ കുറച്ച് ദിവസം പിടിക്കില്ലേ ചേട്ടന് വേറെ ആവശ്യങ്ങൾ കാണും എന്റെ ഫ്രണ്ട് കാർ അറേൻജ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് അവൻ ഇപ്പോൾ എത്തും
അല്പസമയത്തിനുള്ളിൽ
💬 Comments
View all comments