Chapter Title : Tomboy love 3 ❤❤ [Fang leng]
കാറിലേക്ക് കയറി കാർ മുന്നോട്ട് എടുത്തു
അമ്മു : നമ്മൾ പോകുന്ന കാര്യം അച്ഛനോട് വിളിച്ചു പറയട്ടെ
അർജുൻ : ഹേയ് വേണ്ട ഒരു സർപ്രൈസ് ആയിക്കോട്ടെ
അമ്മു : എന്നാൽ പിന്നെ അങ്ങനെയാകട്ടെ
അവർ യാത്ര തുടർന്നു
അല്പസമയത്തിന് ശേഷം അർജുനും അമ്മുവും അമ്മുവിന്റെ വീട്ടിൽ :-
റാണി : നിങ്ങളെന്താ ഒരു മുന്നറിയിപ്പുമില്ലാതെ
കാറിൽ നിന്നിറങ്ങിവരുന്ന അമ്മുവിനെയും അർജുനെയും കണ്ട റാണി അതിശയത്തോടെ ചോദിച്ചു
അമ്മു : അതെന്താ അമ്മേ എനിക്ക് എന്റെ വീട്ടിൽ വന്നൂടെ
റാണി : രാജീവേട്ടാ ഇങ്ങോട്ട് വന്നെ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ
അമ്മു : അയ്യോ അമ്മേ ഞങ്ങൾ അകത്തേക്ക് തന്നെയല്ലേ വരുന്നേ എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ
റാണി :അർജുൻ മോൻ വാ.. നിങ്ങൾ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും സ്പെഷ്യലായി ഉണ്ടാക്കാമായിരുന്നു ഇതിപ്പോൾ
അർജുൻ : അതുകൊണ്ട് തന്നെയാ പറയാത്തത് ഇവിടെ എന്താ ഉള്ളത് അത് മാത്രം മതിയാകും
അമ്മു : അമ്മ വിഷമിക്കണ്ട ഞങ്ങൾ ഇന്ന് ഇവിടെയാ സ്റ്റേ അതുകൊണ്ട് രാത്രി സ്പെഷ്യൽ ആയിക്കോട്ടെ
അപ്പോഴേക്കും റൂമിൽ നിന്നും രാജീവ് പുറത്തേക്ക് എത്തി
രാജീവ് : നിങ്ങളൊ വാ വന്നിരിക്ക് റാണി ഇവർക്ക് ചായ എടുക്ക്
റാണി : എന്നാൽ നിങ്ങള് ചേട്ടന്റെ അടുത്തിരുന്നോ ഞാൻ പോയി ചായ എടുക്കാം
അമ്മു : അർജുൻ ചേട്ടന് ഞാൻ ചായ ഉണ്ടാക്കാം സ്പെഷ്യൽ ചായ 😁
അർജുൻ : 🤯 അമ്മു നീ ഇങ്ങ് വന്നെ
അമ്മു : എന്താ ചേട്ടാ
അർജുൻ : അത് പിന്നെ
💬 Comments
View all comments