Chapter Title : Tomboy love 5 ❤❤ [Fang leng]
ഇത്രയും പറഞ്ഞു അമ്മു വേഗം റൂമിന് പുറത്തേ നടന്നു
അർജുൻ : അമ്മു നിക്ക്....
അല്പസമയത്തിനുള്ളിൽ അർജുൻ പല്ല് തേച്ച് ബാത്‌റൂമിൽ നിന്നും പുത്തേക്ക് ഇറങ്ങി അപ്പോഴേക്കും കയ്യിൽ ചായയുമായി അമ്മുവും റൂമിലേക്ക് എത്തി ശേഷം അവൾ അത് പതിയെ ടേബിളിൽ വച്ചു
അമ്മു : ഉം... കുടിക്ക്
അർജുൻ : ഇതാണ് എനിക്ക് മനസ്സിലാകാത്തത് നീ എന്നോട് പിണക്കമല്ലേ എന്നിട്ടും എന്നും ചായയുമായി വരുന്നു
അമ്മു : എന്താ ചായ വേണ്ടേ
അർജുൻ : അതല്ല അമ്മു...
എന്നാൽ അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു വീണ്ടും പുറത്തേക്ക് പോയി
അർജുൻ : ദൈവമേ ഞാൻ ഇന്നലെ പറഞ്ഞതോന്നും ഇവളുടെ തലയിൽ കയറിയില്ലേ
കുറച്ച് സമയത്തിനുള്ളിൽ ഭക്ഷണവും മറ്റും കഴിച്ച അർജുൻ ഓഫിസിൽ പോകുവാനായി ബൈക്കിനടുത്തേക്ക് എത്തി അപ്പോഴാണ് അമ്മു അവിടേക്ക് എത്തിയത്
അർജുൻ : എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ
അമ്മു : അത് ഇന്ന് നേരത്തെ വന്നേക്ക് ഞാൻ കാരണം കൂടുതൽ നേരം ഓഫിസിൽ ഇരിക്കണ്ട ഇപ്പോൾ തന്നെ നമ്മൾ തമ്മിൽ പ്രശ്നം ഉണ്ടെന്ന് സാന്ദ്രക്കൊക്കെ സംശയമുണ്ട്
അർജുൻ : ഓഹ് സംശയം ഉള്ളത് കൊണ്ട് ഞാൻ വരണം അല്ലെ ഇപ്പോഴും നിനക്ക് താല്പര്യമില്ല... എന്തായാലും ഞാൻ ഇല്ല നിനക്കെന്നെ ഇഷ്ടമില്ലല്ലോ
ഇത്രയും പറഞ്ഞു അർജുൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് പോയി
അമ്മു : അജു...
അന്നേ ദിവസം രാത്രി
ദേവി : അപ്പോൾ അവരോട് നാളെ തന്നെ വരാൻ പറഞ്ഞു അല്ലെ
ശേഖരൻ : ഉം അതെ വക്കാൽ പറഞ്ഞു
💬 Comments
View all comments