0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

വച്ചതല്ലേ ഉള്ളു നാളെ ചടങ്ങായിട്ട് തന്നെ നടക്കട്ടെ

ശ്രുതി : ഹോ പെണ്ണിന്റെ മുഖത്തെ നാണം കണ്ടില്ലേ

ശ്രുതി സാന്ദ്രയെ നോക്കി പറഞ്ഞു

അമ്മു : ആരാ ശ്രുതിയേച്ചി വരുന്നെ

അങ്ങോട്ടേക്കെത്തിയ അമ്മു ശ്രുതിയോടായി ചോദിച്ചു

ദേവി : ഇവൾക്ക്‌ ഒരു വിവാഹ ആലോചന നാളെ അവര് വന്ന് കാണട്ടെ എന്ന് ചോദിച്ചു

ശ്രുതി : കാണാനോക്കെ എന്തിരിക്കുന്നു രണ്ടും മുടിഞ്ഞ പ്രേമമല്ലേ

ശ്രുതി : പ്രേമമോ

ശ്രുതി : അല്ലാതെ പിന്നെ കോളേജിൽ തുടങ്ങിയതാ ഇവിടെ പിടിച്ചപ്പോൾ വലിയ കരച്ചിലും ബഹളവുമായിരുന്നു ഒടുവിൽ രണ്ട് വീട്ടുകാരും ചേർന്ന് വിവാഹം നടത്താം എന്ന് തീരുമാനിച്ചു നാളെ ചടങ്ങിന് ഒരു ഉറപ്പിക്കൽ

സാന്ദ്ര : ഒന്ന് പോയേ  വെറുതെയാ അമ്മു ഏട്ടത്തി

അപ്പോഴാണ് അമൽ വീട്ടിലേക്കു എത്തിയത്

ശ്രുതി : ഏട്ടൻ വന്നോ അതെ നാളെ വിവേകും വീട്ടുകാരും വരുന്നുണ്ട്

അമൽ : ഞാൻ അറിഞ്ഞു അച്ഛൻ വിളിച്ചിരുന്നു  എപ്പോൾ വരുമെന്നാ അവർ പറഞ്ഞത്

അമ്മ : ഒരു 11 മണിയൊക്കെയാകുബോൾ എത്തും

അപ്പോഴേക്കും അമ്മു പതിയെ വാതിലിലൂടെ പുറത്തേക്ക് നോക്കി

അമ്മു : ചേട്ടാ അജു ഏട്ടൻ...

അമൽ : അവൻ നേരത്തെ ഇറങ്ങിയല്ലോ ഇതുവരെ വന്നില്ലേ

അമ്മു : നേരത്തെ ഇറങ്ങിയോ...ശ്രുതിയേച്ചി ഒന്ന് കാൾ ചെയ്ത് നോക്കുവോ

ശ്രുതി : അവൻ ഇപ്പോൾ വരും അമ്മു

ഇത് കേട്ട അമ്മു പതിയെ നഖം കടിച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി

പെട്ടെന്നാണ് പുറത്ത് ബൈക്ക് വന്ന ശബ്ദം അവർ കേട്ടത്

സാന്ദ്ര : കൊച്ചേട്ടൻ വന്നെന്നാ തോന്നുന്നെ

💬 Comments

View all comments