0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

അല്പനേരത്തിനുള്ളിൽ തന്നെ അർജുൻ വീട്ടിലേക്ക്‌ കയറി

അർജുൻ : ഇതെന്താ എല്ലാവരും ഹാളിൽ ഒത്തു കൂടിയേക്കുന്നെ

ദേവി : ടാ നാളെ വിവേകിന്റെ വീട്ടുകാർ ഇവളെ കാണാൻ വരുന്നുണ്ടെന്ന്

അർജുൻ : നാളെയോ....

ദേവി : അതെ വിവാഹം 6 മാസത്തിനുള്ളിൽ നടത്താം എന്നാ അവർ പറയുന്നെ

അർജുൻ : ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇത്രയും നാൾ അവർ വിളിക്കുകയൊന്നും ചെയ്തില്ലല്ലോ

ശേഖരൻ : ദാ ഇന്ന് വിളിച്ചിരുന്നു നാളെ വന്നോട്ടെ എന്ന് ചോദിച്ചു ഞാൻ വരാനും പറഞ്ഞു എന്തായാലും നമ്മൾ എല്ലാം പറഞ്ഞു വച്ചിട്ടുള്ളതല്ലേ

അർജുൻ : എന്നാൽ പിന്നെ അങ്ങനെയാകട്ടെ

ശ്രുതി : ടാ നീ നേരത്തെ ഇറങ്ങി എന്നാണല്ലോ അമലേട്ടൻ പറഞ്ഞത് ഇതുവരെ എവിടെയായിരുന്നു അമ്മു ഇവിടെ നിന്നെകാണാതെ ഞെരിപിരികൊള്ളുവായിരുന്നു

അർജുൻ : ഞെരിപിരിയോ എന്തിന്

അമ്മു : ഹേയ് അങ്ങനെയൊന്നുമില്ല...ചേച്ചി വെറുതെ പറയുന്നതാ

അർജുൻ :  എനിക്ക് ഇവിടെ അടുത്ത് വരെ പോകാൻ ഉണ്ടായിരുന്നു അതാ നേരത്തെ ഇറങ്ങിയത് നിങ്ങൾ ഇങ്ങനെ സംസാരിച്ചുകൊണ്ട് നിക്കാതെ എന്തെങ്കിലും കഴിക്കാൻ എടുക്ക് നല്ല വിശപ്പുണ്ട്

ഇത് കേട്ട അമ്മു വേഗം കിച്ചണിലേക്ക്‌ പോയി

അല്പനേരത്തിനുള്ളിൽ തന്നെ കൈ കഴുകി ഇരുന്ന അമലിനും അർജുനും അവർ ഭക്ഷണം വിളമ്പി

കുറച്ച് സമയത്തിന് ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞ അർജുൻ റൂമിലേക്ക്‌ പോകാനായി ഒരുങ്ങി പെട്ടെന്നാണ് അമ്മയും സാന്ദ്രയും അവന്റെ അടുത്തേക്ക്‌ എത്തിയത്

അമ്മ : ടാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

അർജുൻ : എന്താ അമ്മേ

അപ്പോഴേക്കും റൂമിലെ ബെഡും മറ്റും വിരിച്ച

💬 Comments

View all comments