0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

പിന്നെ അതിലൊന്നും ഒരു കാര്യവും ഉണ്ടാകില്ല അല്ലെങ്കിൽ നീ നിന്റെ നെഞ്ചിൽ തൊട്ട് പറ എന്റെ സ്നേഹമെല്ലാം അഭിനയമായിരുന്നെന്ന് നിനക്ക് അങ്ങനെയാണോ തോന്നിയത്..... അമ്മു അന്ന് നിന്നെ ഞാൻ അറിയാതെ തല്ലിപോയതാ അതോർത്ത്‌ ഞാൻ ഇപ്പോഴും വേദനിക്കുന്നുണ്ട് അത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ് അതിന് പകരമായി നീ വേണമെങ്കിൽ എന്നെ തിരിച്ച് തല്ലിക്കൊ ഞാൻ ഒന്നും പറയില്ല പക്ഷെ അതിന് ശേഷം എല്ലാം പഴയത് പോലെ ആകണം എനിക്ക് നിന്നോട് ഇങ്ങനെ മിണ്ടാതിരിക്കാൻ പറ്റില്ല

അർജുൻ പറഞ്ഞതെല്ലാം കേട്ട ശേഷവും അമ്മു മൗനം പാലിച്ചു

അർജുൻ : ഞാൻ പറയാനുള്ളതെല്ലാം പറഞ്ഞു ഇനി നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ ഞാൻ താഴെ തന്നെ കിടന്നോളാം പോയി കിടന്നുറങ്ങ്

ഇത്രയും പറഞ്ഞു അർജുൻ നിലത്ത് ഷീറ്റ് വിരിച്ച ശേഷം അവിടെ കിടന്നു

****************************

"അമ്മാ ഇതെന്താ നെഞ്ചിൽ കരിങ്കല്ലോ "

അർജുൻ പതിയെ കണ്ണ് തുറന്നു അപ്പോഴാണ് തന്റെ ദേഹത്തുള്ളത് അമ്മുവിന്റെ കാലാണെന്ന് അർജുന് മനസ്സിലായത് കാലും ദേഹത്ത്‌ കയറ്റി വച്ച് അമ്മു നല്ല സുഖ ഉറക്കത്തിലായിരുന്നു

അർജുൻ : ഇവൾ ഇന്നലെ എന്റെ അടുത്താണോ കിടന്നത് അപ്പോൾ പിണക്കം മാറിയോ

അർജുൻ പതിയെ ചിരിച്ചു

പെട്ടെന്നാണ് അമ്മു ഉറക്കചടവോടെ കണ്ണ് തുറന്നത് തുറന്നയുടൻ അവൾ കാണുന്നത് അർജുന്റെ മുഖവും അമ്മു വേഗം തന്നെ കാല് മാറ്റിയ ശേഷം അവിടെ നിന്നും എഴുനേറ്റു

അർജുൻ : ഹേയ് സാരമില്ല നീ കിടന്നോ

അമ്മു : അത്... അത് ഞാൻ അറിയാതെ താഴെ കിടന്ന് ഉറങ്ങി പോയി അതാ...

💬 Comments

View all comments