Chapter Title : Tomboy love 5 ❤❤ [Fang leng]
അർജുൻ : പഴയ അർജുൻ പുതിയ അർജുൻ നിനക്ക് എന്തിന്റെ കേടാടി
അർജുൻ അമ്മുവിന്റെ അടുത്തായി ഇറങ്ങി ഇരുന്നു
അർജുൻ : കാലം കഴിയുമ്പോൾ എല്ലാവരും മാറും പിന്നെ നീ എന്റെ മേൽ ചാർത്തി തന്ന ഏറ്റവും വലിയ കുറ്റം പഴയതോന്നും ഓർമ്മയില്ല എന്നതല്ലേ അതൊക്കെ എത്ര വർഷം മുൻപുള്ളതാ അമ്മു എനിക്ക് നിന്നെ പോലെ വലിയ ഓർമ്മ ശക്തിയൊന്നുമില്ല അതുകൊണ്ട് ചിലപ്പോൾ മറക്കും അതിനിങ്ങനെ... പിന്നെ എല്ലാം ഓർമ്മയുണ്ട് എന്ന് പറഞ്ഞത് അത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ
അമ്മു : പോട്ടെ എനിക്ക് ഇതൊന്നും വിഷയമല്ല എന്നെ ഓർമ്മ വേണ്ട അച്ഛന്റെ കയ്യിൽ നിന്നും പണം വാങ്ങിയതും പോട്ടെ പക്ഷെ എന്നെ ഇഷ്ടമല്ലാതെയല്ലെ അർജുൻ വിവാഹം ചെയ്തത് ഞാൻ അപ്പോൾ ആരായി പറയ് അർജുന്റെ സങ്കല്പത്തിൽ ഉള്ള എന്തെങ്കിലും എന്നിൽ ഉണ്ടോ എന്നിട്ടും സ്വന്തം വ്യക്തിത്വം പണയം വച്ച് എന്നെ വിവാഹം ചെയ്തു എന്തിന് വേണ്ടി കാശ് കിട്ടാൻ അല്ലേ അപ്പോൾ എനിക്ക് എന്ത് വിലയാ ഉള്ളത്
ഇത്രയും പറഞ്ഞു അമ്മു പതിയെ കണ്ണ് തുടച്ചു
അർജുൻ : നീ ഇപ്പോൾ പറഞ്ഞതൊക്കെ ശെരിയാ എന്റെ മനസ്സിൽ ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുപോലെ ഒന്നുമല്ലായിരുന്നു നീ എനിക്ക് വിവാഹത്തിന് അത്ര താല്പര്യവുമില്ലായിരുന്നു പക്ഷെ നമ്മുടെ വിവാഹം കഴിഞ്ഞതോടെ അതൊക്കെ മാറി ദാ ഈ നിമിഷം വരെ നിന്നെ ഞാൻ അത്മാർത്ഥമായാണ് സ്നേഹിച്ചത് അതിൽ ഒരു തരി പോലും കള്ളമില്ല അല്ലെങ്കിൽ തന്നെ ഈ സങ്കല്പത്തിലൊക്കെ എന്തിരിക്കുന്നു നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങിയാൽ
💬 Comments
View all comments