0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

പേടിച്ചു പോയോ

അമ്മു : പേടിയല്ല.... നിനക്ക് ഇങ്ങനെ ചീറ്റ് ചെയ്യാൻ മാത്രമല്ലേ അറിയു ചീറ്റർ

അർജുൻ : ഞാൻ എന്ത് ചീറ്റ് ചെയ്തെന്നാ നീ ഈ പറയുന്നെ താഴ്ന്ന് തരുന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങരുത് കേട്ടോ നിന്റെ അച്ഛൻ ഒരു 40, 50 ലക്ഷം തന്നു കാണും അതിനെക്കാൾ തന്ന് എന്നെ കെട്ടാൻ വേറെ പെൺപിള്ളേര് ക്യൂ നിക്കുമായിരുന്നു എന്നിട്ടും ഞാൻ നിന്നെ കെട്ടിയില്ലേ

അമ്മു : ഏവള് ക്യൂ നിക്കുമെന്നാ ഈ പറയുന്നെ കണ്ടാലും മതി കുള്ളൻ

അർജുൻ : എടി നീ.... വെറുതെ എന്നെ ബോഡി ഷെയിം ചെയ്താൽ ഉണ്ടല്ലോ

അമ്മു : അപ്പോൾ എന്നെ എന്തും പറയാം അല്ലേ... നാണം ഉണ്ടെങ്കിൽ സ്ത്രീ ധനം വാങ്ങുമായിരുന്നോ എന്നിട്ട് നിന്ന് ഡയലോഗ് അടിക്കുന്നു

അർജുൻ : ഞാൻ ഒന്നും ചോദിച്ചിട്ടില്ല നിന്റെ അച്ഛൻ ഇങ്ങോട്ട് തന്നതാ ഞാൻ അത് തിരിച്ചു കൊടുക്കുകയും ചെയ്യും

അമ്മു : കൊടുക്കും കൊടുക്കും.... അല്ല വാങ്ങിച്ചത് പോട്ടെ അതിന് ശേഷം എന്ത് അഭിനയമായിരുന്നു ഒന്നും അറിയാത്ത പാവത്തെ പോലെ മാതൃകാ പുരുഷൻ

ഹും...

അർജുൻ : നിന്റെ അച്ഛൻ തന്നെയാ നിന്നോട് പറയണ്ട എന്ന് പറഞ്ഞത് അല്ല ഇപ്പോൾ നീ എന്തിനാ എന്നോട് തല്ലിടുന്നത് നിന്നെ ഞാൻ കെട്ടിയതാണോ നിന്റെ പ്രശ്നം നീ തന്നെയല്ലേ ഞാൻ കെട്ടാൻ വേണ്ടി കുറേ പ്രാർത്ഥിച്ചു എന്ന് പറഞ്ഞത്

അമ്മു : അതെ അത് നീ എന്റെ പഴയ അർജുൻ ആണെന്ന് കരുതിയാ പക്ഷെ അങ്ങനെയല്ലെന്ന് എനിക്ക് മനസ്സിലായി

💬 Comments

View all comments