Chapter Title : Tomboy love 5 ❤❤ [Fang leng]
എന്താടി നോക്കുന്നെ വെള്ളപാറ്റെ
അമ്മു : താഴെ ഇറങ്ങടാ പട്ടി
ഇത്രയും പറഞ്ഞു അമ്മു അർജുനെ താഴേക്ക് തള്ളുവാൻ തുടങ്ങി അർജുൻ പ്രതിരോധിക്കുവാനും
അമ്മു : ആ..പോടാ....
അർജുൻ : ദേ അമ്മു ബലം പിടിക്കരുത് അമ്മു വേണ്ട ഞാൻ ഇപ്പോൾ വീഴും.....അമ്മു....
അടുത്ത നിമിഷം അമ്മു അർജുനെ കട്ടിലിൽ നിന്ന് താഴെ തള്ളിയിട്ടു
അമ്മു : അവിടെ കിടക്ക്
"അഹ്... അഹ് "
താഴെ വീണ അർജുൻ പതിയെ നിലത്തിരുന്ന് ചുമക്കാൻ തുടങ്ങി
"അഹ്... അഹ്..."
അമ്മു : വലിയ അഭിനയമൊന്നും വേണ്ട
"അഹ്... അഹ് "
എന്നാൽ അർജുൻ വീണ്ടും ചുമ തുടർന്നു ഒപ്പം നെഞ്ച് തടവാനും തുടങ്ങി
അമ്മു പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് താഴെ ഇറങ്ങി
അമ്മു : എന്താ ങ്ങേ..😟
അർജുൻ പതിയെ കട്ടിലിൽ ചാരി ഇരുന്ന ശേഷം വീണ്ടും നെഞ്ച് തടകി ഒപ്പം ശ്വാസം വേഗത്തിൽ വിടുവാനും തുടങ്ങി
അമ്മു : അജു...എന്താ ങ്ങേ അജു
അമ്മു വേഗം അർജുന്റെ അടുത്തിരുന്ന് അവന്റെ നെഞ്ചിൽ തടകി
അമ്മു : അജു.... അമ്മേ
അജു : വേണ്ട ആരെയും വിളിക്കണ്ട എനിക്ക് ഒന്നുമില്ല...
അമ്മു : അജു എന്താ ശ്വാസം കിട്ടുന്നില്ലേ
അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു
അർജുൻ : അപ്പോൾ ഇപ്പൊഴും എന്നോട് സ്‌നേഹമുണ്ട് ഞാൻ അതൊന്ന് ടെസ്റ്റ് ചെയ്തതാ
ഇത്രയും പറഞ്ഞു അർജുൻ കൂൾ ആയി എഴുനേറ്റ് ബെഡിൽ കിടന്നു
ഇത് കണ്ട അമ്മു ദേഷ്യത്തോടെ അർജുനെ നോക്കിയ ശേഷം കണ്ണുകൾ തുടച്ചു
അർജുൻ : എന്താ
💬 Comments
View all comments