0%

Chapter Title : Tomboy love 5 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

അർജുൻ വേഗം തന്നെ തന്റെ ബാഗ് ഊരി വച്ച ശേഷം ബെഡിൽ അമ്മുവിന്റെ അടുത്തായി വന്ന് കിടന്നു എന്നാൽ അമ്മു പെട്ടെന്ന് തന്നെ ബെഡിൽ എഴുനേറ്റിരുന്നു

അമ്മു : അർജുൻ എന്താ ഈ കാണിക്കുന്നെ

അർജുൻ : എന്ത് കാണിച്ചെന്ന്

അമ്മു : എന്തിനാ എന്റെ അടുത്ത് വന്ന് കിടന്നേ

അർജുൻ : എനിക്ക് ഇഷ്ടമുണ്ടായിട്ട്

അമ്മു : എന്റെ അടുത്ത് കിടക്കാൻ പറ്റില്ല

അർജുൻ : എന്റെ ബെഡ് എന്റെ റൂമ് എനിക്ക് ഇഷ്‌ടമുള്ളിടത്ത് ഞാൻ കിടക്കും

അമ്മു : അർജുൻ വെറുതെ കളിക്കരുത് 👈

അർജുൻ : ഭർത്താവിന് നേരെ കൈ ചൂണ്ടുന്നോ

ഇത്രയും പറഞ്ഞു അർജുൻ അമ്മു ചൂണ്ടിയ കൈയിൽ പിടിച്ചു പതിയെ താഴ്ത്തി

അമ്മു : ഇങ്ങനെയൊക്കെ കാണിച്ചാൽ എന്റെ ദേഷ്യം കൂടത്തെ ഉള്ളു 😡

അർജുൻ : അയ്യൊ ഞാൻ പേടിച്ചു പോയി കേട്ടോ

അമ്മു : അർജുൻ മര്യാദക്ക്‌ താഴെ പൊക്കൊ ഇല്ലെങ്കിൽ ഞാൻ ചവിട്ടി താഴെയിടും

അർജുൻ : എങ്കിൽ അതൊന്ന് കാണണമല്ലോ നീ ചവിട്ട്

ഇത് കേട്ട അമ്മു ദേഷ്യത്തോടെ പല്ലിറുമി

അർജുൻ : ഇപ്പോൾ വല്ലതും പൊട്ടുമോ അല്ല അഗ്നിപർവതം പോലെ ഇരുന്ന് പുകയുന്നത് കണ്ട് ചോദിച്ചതാ

അമ്മു : ടാ...

അർജുൻ : എടാ പോടാ വിളിയൊന്നും വേണ്ട മനസ്സിലായോ

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മുടിയിൽ തൊട്ടു

അർജുൻ : കളർ ഒക്കെ പോയി തുടങ്ങിയല്ലോ അടുത്ത തവണ  നമുക്ക് പച്ച അടിക്കാം നന്നായിരിക്കും 🤣🤣

അമ്മു :😡

അർജുൻ :

💬 Comments

View all comments