Chapter Title : Tomboy love 5 ❤❤ [Fang leng]
ഇഷ്ടമാണെന്നറിയോ അവളെ ഒഴിവാക്കിയിട്ട് ഇവിടെ ഒന്നും നടത്തണ്ട ഇനി അവൾ പോയെ പറ്റുവെങ്കിൽ ഞാൻ കൂടി പോയേക്കാം എന്നിട്ട് ചടങ്ങെല്ലാം കഴിയുമ്പോൾ തിരിച്ചു വരാം
ദേവി : എന്റെ അജു എന്തിനാടാ ഇങ്ങനെ ദേഷ്യപ്പെടുന്നെ ഇവൾ വെറെ ഒന്നും ഉദ്ദേശിച്ചില്ലടാ പറഞ്ഞെ അവർക്ക് വല്ല നീരസവും തോന്നിയാലോ എന്ന് കരുതിയാ
അർജുൻ : അങ്ങനെ തോന്നുന്നവരുമായി നമുക്ക് ബന്ധം വേണ്ട നമ്മുടെ പ്രശ്നങ്ങക്കൊക്കെ ഒരുവിധം ഒതുങ്ങിയത് കൊണ്ടല്ലേ അവർ ഇപ്പോൾ വിളിച്ചത് ഇല്ലായിരുന്നെങ്കിൽ അവർ ഇതുമായി മുന്നോട്ട് പോകുമായിരുന്നോ സത്യം പറഞ്ഞാൽ എനിക്ക് അവരുടെ കുടുംബം തന്നെ പിടിച്ചിട്ടില്ല
സാന്ദ്ര : ഏട്ടാ.... വിവേക് അങ്ങനെയൊന്നുമല്ല
അർജുൻ : പിന്നെന്താ പ്രശ്നം...
ദേവി : മതി ഇനി സംസാരം ഒന്നും വേണ്ട അവൾ ഇഷ്ടം ഉള്ളത് ഇട്ടോട്ടെ നീ പോയി കിടന്നോ നിന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്
ഇത്രയും പറഞ്ഞു ദേവി സാന്ദ്രയുമായി അവിടെ നിന്ന് പോയി അർജുൻ പതിയെ പടിക്കെട്ടുകൾ കയറാൻ തുടങ്ങി ഇത് കണ്ട അമ്മു വേഗം തന്നെ റൂമിലേക്ക് കയറി കതകടച്ചു റൂമിന് മുന്നിൽ എത്തിയ അർജുൻ പതിയെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ ശേഷം ഡോർ അടച്ചു
അർജുൻ : നീ കിടന്നി....
അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു അർജുനടുത്തേക്ക് ഓടിയെത്തിയ ശേഷം അവനെ കെട്ടിപിടിച്ചു
അർജുൻ : എന്താ അമ്മു എന്താ
ശേഷം അവൾ പതിയെ അർജുനെ മുഖം ഉയർത്തി നോക്കി ഒപ്പം അവന്റെ മുഖം മുഴുവൻ മുത്തം കൊണ്ട് മൂടാൻ തുടങ്ങി
അർജുൻ :
💬 Comments
View all comments