Chapter Title : Tomboy love 5 ❤❤ [Fang leng]
അമ്മു... നീ..... നിനക്ക് എന്താടി പറ്റിയെ
അമ്മു : സോറി അജു... റിയലി സോറി
അർജുൻ : സോറിയോ എന്തിന്
അമ്മു : ഞാൻ നിന്നോട് കാണിച്ചതിനൊക്കെ
അർജുൻ : നീ എന്ത് കാണിച്ചെന്നാ പിണക്കത്തിന്റെ കാര്യമാണോ...ചെറിയ പിണക്കമൊക്കെ സ്വഭാവികമല്ലെ പിന്നെ വെറുതെ ഒന്നുമല്ലല്ലോ നിനക്ക് നിന്റേതായ കാരണങ്ങളും ഉണ്ട്
അമ്മു : അജൂന് എന്നെ ഇഷ്ടമല്ലെന്നാ ഞാൻ കരുതിയെ
അർജുൻ : ഇതാണ് എനിക്ക് പിടിക്കാത്തത് ഈ വർത്തമാനം ഇനി നീ എന്നോട് പറയരുത്
അമ്മു : ഇല്ല ഐ പ്രോമിസ്
അർജുൻ : അല്ല പെട്ടെന്നെന്താ മനസ്സ് മാറാൻ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ കേട്ടാണോ
അമ്മു : ഇന്നലെ പറഞ്ഞതൊക്കെ കേട്ടപ്പോൾ കുറച്ച് മാറി ഇന്ന് പറഞ്ഞത് കേട്ടപ്പോൾ മുഴുവനും
അർജുൻ : ഇന്ന് അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
അമ്മു : അജു അമ്മയോടും സാന്ദ്രയോടും സംസാരിക്കുന്നത് ഞാൻ കേട്ടു
അർജുൻ : നീ അവിടെ ഉണ്ടായിരുന്നോ... അമ്മു നീ അതൊന്നും മനസ്സിൽ വെക്കല്ലേ അവർ ഒന്നും മനസ്സിൽ വച്ച് പറഞ്ഞതല്ല നിനക്ക് സാന്ദ്രയെ അറിയാലോ എന്താ പറയുന്നത് എന്നൊന്നും ചിന്തിക്കില്ല
അമ്മു : എനിക്ക് അറിയാം അജു അവൾ എന്റെയും കൂടി അനിയത്തിയല്ലെ അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല പിന്നെ ഞാനും മോശമല്ലല്ലോ
അർജുൻ : അത് ശെരിയാ കഴിഞ്ഞ കുറച്ച് ദിവസമായി എന്നെ എന്തൊക്കെയാ പറഞ്ഞെ
അമ്മു : സോറി അജു... ഞാൻ അങ്ങനെയാ ദേഷ്യം വന്നാൽ കണ്ണ് കാണില്ല എനിക്ക് അത്രയും ഇഷ്ടമായത് കൊണ്ടാ പെട്ടെന്ന് എല്ലാം
💬 Comments
View all comments