Chapter Title : Tomboy love 5 ❤❤ [Fang leng]
കൂടി കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി
അർജുൻ : മതി മതി... ഇനി അതൊന്നും ഓർക്കണ്ട എല്ലാം മറന്നേക്ക്... പിന്നെ അങ്കിളിനെ വിളിച്ച് നാളത്തെ കാര്യം പറഞ്ഞോ
അമ്മു : ഉം അമ്മയെ വിളിച്ചു
അർജുൻ : അവർ നാളെ ഉണ്ടാകുമല്ലോ അല്ലെ
അമ്മു : ഇല്ല അജു അവർ സ്ഥലത്തില്ല വകയിലെ ഒരമ്മാവന്റെ വീട്ടിലാ ചെറിയൊരു ട്രിപ്പ്
അർജുൻ : ഓഹ് ഒക്കെ അത് സാരമില്ല വലിയ പരുപാടി ഒന്നുമില്ലല്ലോ
അമ്മു : അജു എന്നോട് പിണക്കം ഒന്നുമില്ലല്ലോ അല്ലെ
അർജുൻ : അതൊന്നുമില്ല പക്ഷെ സോറി മാത്രം പറ്റില്ല ഇത്രയും ദിവസം എന്നെ പട്ടിണി കിടത്തിയതിന് പ്രായശ്ചിത്തം ചെയ്യണം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ തന്നോട് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കവിളിൽ മുത്തമിട്ടു
അർജുൻ : ഞാൻ ഇവിടെയല്ലെ അടിച്ചത് നന്നായി വേദനിച്ചോ
അമ്മു : വേദനയുണ്ടായിരുന്നു ശരീരത്തിനല്ല മനസ്സിന് അർജുന് അറിയോ എന്റെ അച്ഛൻ പോലും എന്നെ ഇതുവരെ തല്ലിയിട്ടില്ല
അർജുൻ : അതുകൊണ്ടാ നീ ഇങ്ങനെ വഷളായി പോയത്
അമ്മു : ഉം.. മ്... അജൂ
അർജുൻ : കൊഞ്ചണ്ടാ സത്യമാ പറഞ്ഞത്
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ ചുണ്ടിൽ മുത്തി ശേഷം പതിയെ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് അമ്മുവിന്റെ കയ്യിൽ കൊടുത്തു
അമ്മു : എനിക്ക് വേണ്ടി വാങ്ങിയതാണോ
അർജുൻ : അല്ല നിന്റെ.... എന്റെ അമ്മു ഞാൻ വേറെ ആർക്ക് വേണ്ടി വാങ്ങാനാ
അമ്മു : അല്ല നമ്മൾ തമ്മിൽ പിണക്കമായിരുന്നില്ലേ
💬 Comments
View all comments